.
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമം തുടരുകയാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍. ദീര്‍ഘകാല, ഹ്രസ്വകാല കരാറിന്
ശ്രമിക്കുകയാണ്. വൈദ്യുതി നിയന്ത്രണം കുറച്ചു കൊണ്ട് വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതിസന്ധി പരിഹരിക്കാന്‍ എട്ട് സംസ്ഥാനങ്ങളുമായി സര്‍ക്കാര്‍ ബന്ധപ്പെട്ടിട്ടുണ്ട്. ലഭ്യമായ സ്ഥലങ്ങളില്‍ നിന്നെല്ലാം വൈദ്യുതി വാങ്ങുന്നുണ്ട്.
ഉപഭോഗം കൂടിയതും ഉത്പാദനം കുറഞ്ഞതും കേരളത്തിന് തിരിച്ചടിയായി. സ്റ്റോറേജ് സംവിധാനമില്ലാത്തതും പ്രശ്നമാണ്. 2500 മെഗാവാട്ടിലേറെ സോളാര്‍ ഊര്‍ജം ഉത്പാദിപ്പിക്കുന്നുണ്ട്. പക്ഷെ അത് സംഭരിക്കാനുള്ള ബാറ്ററി സംവിധാനങ്ങള്‍ നമുക്കില്ല. സോളാര്‍ ഊര്‍ജം സംഭരിക്കുന്നതുള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ലഭ്യമാക്കും.
കഴിഞ്ഞ സെപ്തംബറിനേക്കാള്‍ 925 മെഗാവാട്ടിന്റെ ഉപഭോഗമാണ് ഈ സെപ്തംബറില്‍
പലകാരണങ്ങള്‍ കൊണ്ട് കൂടിയത്. അതിനനുസരിച്ച് ആസൂത്രണം ഉണ്ടായിട്ടില്ല. ദീര്‍ഘകാല കരാറുകളുണ്ടാക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. 6000 മെഗാവാട്ടാണ് നമുക്കിപ്പോള്‍ വേണ്ടത്. നാല് വര്‍ഷം കഴിയുമ്പോള്‍ ഇത് 10,000 മെഗാവാട്ടാകും. അത് മുന്‍കൂട്ടി കണ്ടിട്ടുള്ള നടപടികളിലേക്കാണ് സര്‍ക്കാര്‍ നീങ്ങുന്നത്. കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങുന്നുവെന്നതെല്ലാം തെറ്റായ പ്രചാരണമാണ്.
എല്ലാം സംസ്ഥാനങ്ങളിലും പ്രതിസന്ധിയുണ്ട്. ഒക്ടോബര്‍ ഒന്നുമുതല്‍ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അൾട്രാവൈലറ്റ് കിരണങ്ങൾ ഭൂമിയിലേക്ക് പതിക്കുന്നത് തടയുന്ന ഓസോൺ പാളി വരെ
തകർന്നിട്ടുണ്ട്.
ആരോഗ്യവും സുരക്ഷിതമല്ല. അതിൻ്റെ സുരക്ഷയ്ക്ക് സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ് എടുക്കാൻ
ഇന്ന് തന്നെ വിളിക്കുക
സുരേന്ദ്രനിലൂടെ പോളിസി കരസ്ഥമാക്കുമ്പോൾ
അവിചാരിതമായി
വന്നു ചേരുന്ന ക്ലയിമുകൾ വേഗത്തിലുന്നു
9447847414
9744847414
എ സുരേന്ദ്രൻ
പ്രൊഫഷണൽ ഇൻഷൂറൻസ് Advisor
എലൈറ്റ് & മില്ലേനിയർ & CEO ക്ലബ് മെമ്പർ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്















