
വടകര: പണിക്കോട്ടി ഐക്യകേരള കലാസമിതി ഗ്രന്ഥാലയം വിവിധ പരിപാടികളോടെ ഗ്രന്ഥശാലാദിനം ആഘോഷിച്ചു. പ്രഭാഷണം, അംഗത്വ വിതരണം, അക്ഷരദീപം തുടങ്ങിയ
പരിപാടികള്‍ സംഘടിപ്പിച്ചു.
കാലത്ത് ഗ്രന്ഥാലയത്തിന് മുന്നില്‍ ഗ്രന്ഥശാലാസംഘം പതാക പ്രസിഡന്റ് കെ.ഗീത ഉയര്‍ത്തി. സെക്രട്ടറി കെ.പി.ഷാജി ഗ്രന്ഥശാലാദിന പ്രഭാഷണം നിര്‍വഹിച്ചു. സി.വി.ഷൈജ
സ്വാഗതവും പി.കെ.ശശി നന്ദിയും പറഞ്ഞു.
ഉച്ചയ്ക്കുശേഷം തൊണ്ടികുളങ്ങര എല്‍പി സ്‌കൂളില്‍ പുതുതായിചേര്‍ന്ന വിദ്യാര്‍ഥികള്‍ ഗ്രന്ഥാലയം സന്ദര്‍ശിച്ച് അംഗത്വം സ്വീകരിച്ചു. സാംസ്‌കാരിക പ്രവര്‍ത്തകനും മികച്ച അധ്യാപകനുള്ള സംസ്ഥാന അവാര്‍ഡ് ജേതാവുമായ പി.പി.കുട്ടികൃഷ്ണന്‍ അംഗത്വവിതരണോദ്ഘാടനം നിര്‍വഹിച്ചു. ഗ്രന്ഥാലയം വൈസ് പ്രസിഡന്റ് കെ.കെ.നാരായണന്‍ അധ്യക്ഷത വഹിച്ചു. വനിതാവേദി കണ്‍വീനര്‍ ടി.കെ.ലിജിന
ഗ്രന്ഥാലയം പ്രവര്‍ത്തനങ്ങളെ കുറിച്ചും വായനയുടെ പ്രാധാന്യത്തെ കുറിച്ചും കുട്ടികളോട് സംവദിച്ചു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ഇ.കെ.ഷരീഫ ആശംസകള്‍ നേര്‍ന്നു. ലിജിന സ്വാഗതവും ലൈബ്രേറിയന്‍ കെ.എം.ജിഷ നന്ദിയും പറഞ്ഞു.
സന്ധ്യയ്ക്ക് ഗ്രന്ഥാലയം അങ്കണത്തില്‍ അക്ഷരദീപം തെളിയിച്ചു. വനജ പി.ടി.കെ പരിപാടി ഉദ്ഘാടനം ചെയ്തു. ഗ്രന്ഥാലയം പ്രസിഡന്റ് കെ.ഗീത അധ്യക്ഷയായി. കെ.എം.ജിഷ സ്വാഗതവും സി.വി.ഷൈജ നന്ദിയും പറഞ്ഞു.
















