
കോഴിക്കോട്: എല്‍ഡിഎഫ്-ബിജെപി ഡീല്‍ എന്ന വ്യാജപ്രചാരണം നടത്തുകയും യഥാര്‍ഥത്തില്‍ കോണ്‍ഗ്രസ് ബിജെപിയുമായി ഡീല്‍ ഉണ്ടാക്കുകയും ചെയ്തെന്നും സിപിഎം
ജനറല്‍ സെക്രട്ടറി എം.എ.ബേബി. വിപുലീകൃത സംസ്ഥാന കമ്മിറ്റിക്ക് സമാപനം കുറിച്ചുള്ള ബഹുജന റാലിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ എല്‍ഡിഎഫിനെതിരായി വ്യാജ പ്രതീതി നിര്‍മാണം നടന്നതായി എം എ ബേബി പറഞ്ഞു. എല്ലാ പിന്തിരിപ്പന്മാരേയും കൂട്ടി ഇടതുപക്ഷ വിരുദ്ധ കള്ള പ്രചാരണം നടന്നു. ആര്‍എസ്എസുമായി ചേര്‍ന്നാണ് ഈ പ്രചാരണം നടന്നത്. സിപിഎം-ബിജെപി ഡീല്‍ എന്ന വ്യാജ പ്രചാര വേലയ്ക്കും കേരളത്തിലെ വലതുപക്ഷ ശക്തികള്‍ നേതൃത്വം
നല്‍കിയാതായി അദ്ദേഹം ആരോപിച്ചു. തലശേരി കലാപം തടയുന്നതില്‍ പിണറായി വിജയന്റെ പങ്ക് അദ്ദേഹം ഓര്‍പ്പെടുത്തി. പിണറായിയുടെ തലയെടുത്തുകൊണ്ട് വന്നാല്‍ ഇനാം തരുമെന്ന് ആര്‍എസ്എസ് നേതാവ് പറഞ്ഞത് നമുക്കറിയാം. എത്ര സഖാക്കള്‍ ആര്‍എസ്എസിന്റെ കൊലക്കത്തിക്ക് ഇരയായത്. സഖാവ് പി ജയരാജനെ കൊലപ്പെടുത്താന്‍ ശ്രമിച്ചു. അത്തരത്തില്‍ ആര്‍എസ്എസിനെ എതിര്‍ത്തത് മൂലം ആക്രമിക്കപ്പെട്ട ചരിത്രമാണ് കേരളത്തിലെ ഇടതുപക്ഷത്തിനുള്ളത്. അവിടെയാണ് ഡീല്‍ ആരോപണം ഉയര്‍ത്തിക്കൊണ്ടു വന്നത്. സ്മാര്‍ട്ട് ഫോണിലൂടെ ഈ കള്ളക്കഥ പറഞ്ഞ് പരത്തി.
പാര്‍ട്ടിക്ക് പറ്റിയ പിശകുകള്‍ തിരുത്തി മുന്നേറുമെന്നും സംഘടനാ പരമായ തിരുത്തലുകള്‍
വരുത്താനാണ് വിപുലീകൃത സംസ്ഥാന കമ്മിറ്റി ചേര്‍ന്നതെന്നും എം എ ബേബി പറഞ്ഞു. പത്ത് വര്‍ഷത്തെ ഭരണത്തില്‍ സര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ വോട്ടായി മാറുമെന്ന് പാര്‍ടിയും നേതൃത്വവും കരുതി. എന്നാല്‍ അടിയിലൂടെ നടക്കുന്ന കള്ള പ്രചാരവേലകള്‍ ജനങ്ങള്‍ സ്വാധീനിച്ചെന്ന് തിരിച്ചറിഞ്ഞ് കൃത്യമായ മറുപടി നല്കുന്നതില് ജാഗ്രത കുറവുണ്ടായി. ഇതെല്ലാം തിരുത്തി പാര്‍ടി മുന്നേറുമെന്നും അദ്ദേഹം പറഞ്ഞു.
വിപുലീകൃത സംസ്ഥാന കമ്മിറ്റിക്ക് സമാപനം കുറിച്ചുള്ള ബഹുജന റാലിയില്‍ ജനലക്ഷങ്ങളാണ് അണിനിരന്നത്. തൊഴിലാളി വര്‍ഗ പ്രസ്ഥാനത്തിന്റെ കരുത്തറിയിച്ച് വിവിധ കോണുകളില്‍ നിന്നുള്ളവര്‍ മഹാറാലിയില്‍ അണിനിരന്നു.
















