ജയ്പൂര്‍: രാജസ്ഥാനിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ചരിത്ര നേട്ടവുമായി സിപിഎം. നോഖ
നഗരസഭാ ഭരണം സിപിഎം പിടിച്ചെടുത്തു. ചരിത്രത്തിലാദ്യമായാണ് രാജസ്ഥാനില്‍ സിപിഎം കേവല ഭൂരിപക്ഷം നേടി തദ്ദേശഭരണം നേടുന്നത്. ആകെയുള്ള 45 വാര്‍ഡുകളില്‍ 29 ഇടങ്ങളിലും സിപിഎം സഖ്യസ്ഥാനാര്‍ത്ഥികള്‍ ജയിച്ചു. ബിജെപിക്ക് 13 സീറ്റും സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ക്ക് മൂന്ന് സീറ്റുമാണ് നേടാനായത്.
വര്‍ഷങ്ങളായി എന്‍സിപിയും ബിജെപിയും മാറി മാറി ഭരിക്കുന്ന നോഖ നഗരസഭാ
ഭരണമാണ് സിപിഎം പിടിച്ചെടുത്തിരിക്കുന്നത്. ജയ്പൂര്‍, ഉദയ്പൂര്‍, അജ്മീര്‍ എന്നീ നഗരസഭകളില്‍ ബിജെപിക്കാന് മുന്‍തൂക്കം.
ജോധ്പൂരിലും പാലിനഗര്‍ നിഗമിലും കോണ്‍ഗ്രസാണ് കൂടുതല്‍ സീറ്റുകള്‍ നേടിയിരിക്കുന്നത്. 7712 വാര്‍ഡുകളുടെ ഫലം പ്രഖ്യാപിച്ചപ്പോള്‍ 3181 വാര്‍ഡുകളില്‍ ബിജെപി വിജയിച്ചു. 2875 വാര്‍ഡുകളില്‍ കോണ്‍ഗ്രസും 1656 വാര്‍ഡുകളില്‍ സ്വതന്ത്രരും വിജയിച്ചു.
















