
വടകര: പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയും ഗാന്ധിയന്‍ സോഷ്യലിസ്റ്റ്മായ ഡോ. കെ.ബി. മേനോനെ ആര്‍ജെഡി നേതൃത്വത്തില്‍ അനുസ്മരിച്ചു. വടകര പിഡബ്ല്യുഡി റസ്റ്റ് ഹൗസിന്
മുമ്പില്‍ അദ്ദേഹത്തിന്റെ അര്‍ധകായ പ്രതിമയില്‍ മാല ചാര്‍ത്തിക്കൊണ്ട് ആര്‍ജെഡി ജില്ലാ പ്രസിഡന്റ് എം കെ ഭാസ്‌കരന്‍ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു.
വടകരയിലെ ആദ്യ പാര്‍ലമെന്റ് അംഗമായിരുന്നു ഡോ. കെ.ബി. മേനോന്‍. ഹാര്‍വാഡ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ ജോലി വലിച്ചെറിഞ്ഞ് ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുക്കുകയായിരുന്നു. കീഴരിയൂര്‍ ബോംബ് കേസില്‍ ഒന്നാംപ്രതിയായിരുന്നു. മഹാത്മാഗാന്ധിജി, ജയപ്രകാശ് നാരായണന്‍, ഡോക്ടര്‍ റാം മനോഹര്‍ ലോഹ്യ, ജവഹര്‍ലാല്‍ നെഹ്‌റു എന്നിവര്‍ക്കൊപ്പം സ്വാതന്ത്ര്യസമര പോരാട്ടത്തിന് നേതൃത്വം നല്‍കി.
വില്യാപ്പള്ളിയിലെ പ്രാഥമികാരോഗ്യ കേന്ദ്രം
അദ്ദേഹത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്.
കെ ബി മേനോന്റെ 59 ചരമവാര്‍ഷിക ദിനത്തില്‍ നടന്ന അനുസ്മരണ പരിപാടിയില്‍ ആര്‍ജെഡി വടകര മണ്ഡലം പ്രസിഡന്റ് കെ കെ കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കുറ്റ്യാടി മണ്ഡലം പ്രസിഡന്റ് ടി എന്‍ മനോജ്, ജില്ലാ കമ്മിറ്റിയംഗം പ്രദീപ്കുമാര്‍ പി, സി.കുമാരന്‍, അഡ്വ. ബൈജു രാഘവന്‍, മഹേഷ് ബാബു എന്‍.പി, രാജന്‍ പറമ്പത്ത്, മുനിസിപ്പല്‍ കൗണ്‍സിലര്‍ ശശി പതേരി എന്നിവര്‍ സംസാരിച്ചു. മണ്ഡലം സെക്രട്ടറിമാരായ പ്രസാദ് വിലങ്ങില്‍ സ്വാഗതവും രഞ്ജിത്ത് കാരാട്ട് നന്ദിയും പറഞ്ഞു. പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി.

രോഗമോ അപകടമോ
വന്നാൽ ആരുടെ മുന്നിലും
കൈ നീട്ടാതെ
വിദഗ്ദ ചികിത്സ ലഭ്യമാവാൻ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്
കരുതി വെക്കണം
ഒരു 10 മിനുട്ട് സ്റ്റാർ ഹെൽത്തിൻ്റെ
പ്ലാനുകൾ കേട്ട് ഹെൽത്ത് ഇൻഷൂറൻസ് എടുക്കുന്ന സമയം ജീവിതത്തിലെ
ഏറ്റവും വലിയ നേട്ടമാവും …
EMI സൗകര്യം ലഭ്യമാണ്
വിളിക്കുക
9447847414
9744847414
എ സുരേന്ദ്രൻ
പ്രെഫഷണൽ ഇൻഷൂറൻസ് അഡ്വൈസർ
എലൈറ്റ് & മില്ലേനിയൻ & CEO ക്ലബ്
മെമ്പർ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്















