• Latest
  • Trending
അധ്യാപക നിയമനം: തടസ്സം നീക്കി ഉടന്‍ അംഗീകാരം നല്‍കുമെന്ന് മന്ത്രി ഷംസുദ്ദീന്‍

അധ്യാപക നിയമനം: തടസ്സം നീക്കി ഉടന്‍ അംഗീകാരം നല്‍കുമെന്ന് മന്ത്രി ഷംസുദ്ദീന്‍

September 5, 2026
ക്യാമ്പസുകളില്‍ നിറയേണ്ടത് സൗഹൃദവും വൈവിധ്യവും: മന്ത്രി റോജി എം.ജോണ്‍

ക്യാമ്പസുകളില്‍ നിറയേണ്ടത് സൗഹൃദവും വൈവിധ്യവും: മന്ത്രി റോജി എം.ജോണ്‍

September 5, 2026
‘യുഡിഎഫ് നയത്തിനെതിരെ പ്രതിഷേധിക്കണം’

‘യുഡിഎഫ് നയത്തിനെതിരെ പ്രതിഷേധിക്കണം’

September 5, 2026
കുന്നുമ്മല്‍ സിഎച്ച്‌സിയില്‍ നേഴ്സിംഗ് ഓഫീസറെ നിയമിക്കുന്നു

കുന്നുമ്മല്‍ സിഎച്ച്‌സിയില്‍ നേഴ്സിംഗ് ഓഫീസറെ നിയമിക്കുന്നു

September 5, 2026
‘എല്ലാ വയോജനങ്ങള്‍ക്കും കെഎസ്ആര്‍ടിസിയില്‍ സൗജന്യ യാത്ര അനുവദിക്കണം’

‘എല്ലാ വയോജനങ്ങള്‍ക്കും കെഎസ്ആര്‍ടിസിയില്‍ സൗജന്യ യാത്ര അനുവദിക്കണം’

September 5, 2026
സിഐടിയു ജില്ലാ സമ്മേളനം സമാപിച്ചു; മാമ്പറ്റ ശ്രീധരന്‍ പ്രസിഡന്റ്, പി.കെ.മുകുന്ദന്‍ ജന. സെക്രട്ടറി

സിഐടിയു ജില്ലാ സമ്മേളനം സമാപിച്ചു; മാമ്പറ്റ ശ്രീധരന്‍ പ്രസിഡന്റ്, പി.കെ.മുകുന്ദന്‍ ജന. സെക്രട്ടറി

September 5, 2026
എംപ്ലോയബിലിറ്റി സെന്ററില്‍ 28ന് അഭിമുഖം

അധ്യാപക നിയമനം: അഭിമുഖം എട്ടിന്

September 5, 2026
വാതുക്കല്‍ പറമ്പത്ത് കുഞ്ഞമ്മദ് അന്തരിച്ചു

വാതുക്കല്‍ പറമ്പത്ത് കുഞ്ഞമ്മദ് അന്തരിച്ചു

September 5, 2026
സം​സ്ഥാ​ന​ത്ത് വൈ​ദ്യു​തി നി​യ​ന്ത്ര​ണം  പ്ര​ഖ്യാ​പി​ച്ചു; 15 മി​നി​റ്റ് മു​ത​ൽ  അ​ര മ​ണി​ക്കൂ​ർ വ​രെ കറന്റ് മുടങ്ങും

സംസ്ഥാനത്ത് ഇന്ന് രാത്രിയും വൈദ്യുതി നിയന്ത്രണം

September 5, 2026
വികസന പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാന്‍ ഉദ്യോഗസ്ഥരുടെ കൃത്യമായ മേല്‍നോട്ടം വേണം: ജില്ലാ വികസന സമിതി

വികസന പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാന്‍ ഉദ്യോഗസ്ഥരുടെ കൃത്യമായ മേല്‍നോട്ടം വേണം: ജില്ലാ വികസന സമിതി

September 5, 2026
മണിയൂര്‍ തെരൂപ്പാണ്ടി മീത്തല്‍ കേളപ്പന്‍ അന്തരിച്ചു

മണിയൂര്‍ തെരൂപ്പാണ്ടി മീത്തല്‍ കേളപ്പന്‍ അന്തരിച്ചു

September 5, 2026
കെഎസ്എസ്പിഎ മണ്ഡലം സമ്മേളനം സംഘടിപ്പിച്ചു

കെഎസ്എസ്പിഎ മണ്ഡലം സമ്മേളനം സംഘടിപ്പിച്ചു

September 5, 2026
പുതുയുഗ കേരളത്തിന് നവീന ആശയങ്ങള്‍ പങ്കുവെച്ച് ‘റീ ഇമാജിനിങ് കേരളം’; ശില്പശാലക്ക് സമാപനം

പുതുയുഗ കേരളത്തിന് നവീന ആശയങ്ങള്‍ പങ്കുവെച്ച് ‘റീ ഇമാജിനിങ് കേരളം’; ശില്പശാലക്ക് സമാപനം

September 5, 2026
Vatakara Varthakal
Saturday, September 5, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

അധ്യാപക നിയമനം: തടസ്സം നീക്കി ഉടന്‍ അംഗീകാരം നല്‍കുമെന്ന് മന്ത്രി ഷംസുദ്ദീന്‍

by newsdesk
September 5, 2026
in പ്രാദേശികം
0
Home പ്രാദേശികം

കോഴിക്കോട്: ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് നിയമന അംഗീകാരം തടസ്സപ്പെട്ടിരുന്ന 1600ഓളം അധ്യാപകരുടെ പ്രശ്‌നങ്ങള്‍ ഏതാനും ദിവസങ്ങള്‍ കൊണ്ട് പരിഹരിച്ച് ഉത്തരവ് പുറപ്പെടുവിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി അഡ്വ. എന്‍.ഷംസുദ്ദീന്‍. സംസ്ഥാന അധ്യാപക ദിനാഘോഷം കണ്ടംകുളം മുഹമ്മദ് അബ്ദുറഹിമാന്‍ സ്മാരക ഗോള്‍ഡന്‍ ജൂബിലി ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. നിയമന നടപടികള്‍ സുതാര്യമാക്കുന്നതിനും തടസ്സമില്ലാതെ പൂര്‍ത്തിയാക്കുന്നതിനുമായി എല്ലാ സ്‌കൂളുകളിലും ഭിന്നശേഷിക്കാര്‍ക്കായി മാറ്റിവെക്കേണ്ട നാല് ശതമാനം പോസ്റ്റുകള്‍ കൃത്യമായി രേഖപ്പെടുത്തും. എല്ലാ സ്‌കൂളുകളിലെയും നിയമനങ്ങള്‍ ഉള്‍കൊള്ളിച്ചുകൊണ്ടുള്ള പ്രത്യേക റോസ്റ്റര്‍ തയ്യാറാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കെ-ടെറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട തടസ്സങ്ങള്‍ നീക്കുന്നതിനായി സുപ്രീം കോടതിയില്‍ ക്യുറേറ്റീവ് ഹരജി നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കായിക വിദ്യാഭ്യാസത്തിനും കുട്ടികളുടെ ശാരീരിക ആരോഗ്യത്തിനും പ്രത്യേക ഊന്നല്‍ നല്‍കുന്നതിന്റെ ഭാഗമായി കായിക അധ്യാപകരുടെ തസ്തിക സൃഷ്ടിക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തിയിട്ടുണ്ട്. ഫിസിക്കല്‍ എജ്യുക്കേഷന്‍ അധ്യാപകരെ നിയമിക്കുന്നതിനായി നേരത്തെ നിശ്ചയിച്ചിരുന്ന 500 കുട്ടികള്‍ക്ക് ഒരു അധ്യാപകന്‍ എന്ന പരിധി 300 ആയി കുറച്ചിരുന്നു. പരമാവധി വിദ്യാലയങ്ങളില്‍ കായിക അധ്യാപകരുടെ സേവനം ഉറപ്പുവരുത്തുന്നതിനായി കൂടുതല്‍ ഇളവുകള്‍ നല്‍കുന്ന വിഷയം പ്രത്യേക സമിതിയുടെ പരിഗണനയിലാനെന്നും മന്ത്രി പറഞ്ഞു. പൊതുവിദ്യാഭ്യാസ രംഗത്ത് മികവ് പുലര്‍ത്തുന്ന വിദ്യാലയങ്ങള്‍ക്കായി സര്‍ക്കാരിന്റെ 100 ദിന കര്‍മപരിപാടിയുടെ ഭാഗമായി പ്രൈമറി, സെക്കന്‍ഡറി, ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളില്‍ മികച്ച സ്‌കൂളുകള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ ആദ്യമായാണ് ഏര്‍പ്പെടുത്തിയത്. അഞ്ച് ലക്ഷം രൂപ, മൂന്ന് ലക്ഷം രൂപ, ഒരു ലക്ഷം രൂപ എന്നിങ്ങനെയാണ് ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാര്‍ക്ക് നല്‍കുന്ന സമ്മാനത്തുക. വ്യക്തിഗത അധ്യാപക പുരസ്‌കാരങ്ങളുടെ തുക നിലവില്‍ കുറവാണെന്നും, അടുത്ത അക്കാദമിക് വര്‍ഷം മുതല്‍ അധ്യാപക അവാര്‍ഡ് തുക ഗണ്യമായി വര്‍ധിപ്പിക്കുമെന്നും മന്ത്രി ഉറപ്പുനല്‍കി. സംസ്ഥാന സ്‌കൂള്‍ കായികമേള കോഴിക്കോടും കലോത്സവം എറണാകുളം ജില്ലയിലും നടക്കുമെന്നും മന്ത്രി പറഞ്ഞു. പൊതുവിദ്യാഭ്യാസ വകുപ്പ് വെബ്‌സൈറ്റ് മന്ത്രി ഉദ്ഘാടനം ചെയ്തു. എഐ ചാറ്റ് സംവിധാനം ഉള്‍പ്പെടെയുള്ളതാണ് വെബ്‌സൈറ്റ്. സംസ്ഥാന അധ്യാപക അവാര്‍ഡ് വിതരണവും മികച്ച സ്‌കൂളുകള്‍ക്കുള്ള പുരസ്‌കാര വിതരണവും മന്ത്രി നിര്‍വഹിച്ചു. ചടങ്ങില്‍ അഡ്വ. ഫൈസല്‍ ബാബു എംഎല്‍എ അധ്യക്ഷനായി. എം.കെ.രാഘവന്‍ എംപി, പി.കെ.ഫിറോസ് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹന്‍, പൊതുവിദ്യാഭ്യാസ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ഡോ. ഡി.സജിത് ബാബു, വകുപ്പ് ഡയറക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ്, ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. യു.കെ.അബ്ദു നാസര്‍, എസ്‌സിഇആര്‍ടി ഡയറക്ടര്‍ കെ.കെ.മഷൂദ്, എസ്എസ്‌കെ പ്രോജക്ട് ഡയറക്ടര്‍ ഡോ. കെ.മോഹന്‍കുമാര്‍, എസ്‌ഐഇടി ഡയറക്ടര്‍ സി.ബി.മുഹമ്മദ്, പൊതുവിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടര്‍ ആര്‍.എസ്.ഷിബു, ഹയര്‍ സെക്കന്‍ഡറി ജോയിന്റ് ഡയറക്ടര്‍ കെ.വി.മനോജ്, പൊതുവിദ്യാഭ്യാസ ഉപ ഡയറക്ടര്‍ സി.എസ്.അമൃത, കോഴിക്കോട് ആര്‍ഡിഡിഎസ് സുധ, ഡിപിസി നിസാര്‍ ചേലേരി, വിഎച്ച്എസ്ഇ അസി. ഡയറക്ടര്‍ കെ.റസീന തുടങ്ങിയവര്‍ പങ്കെടുത്തു.

ShareTweetSend

Search

No Result
View All Result

Recent News

ക്യാമ്പസുകളില്‍ നിറയേണ്ടത് സൗഹൃദവും വൈവിധ്യവും: മന്ത്രി റോജി എം.ജോണ്‍

ക്യാമ്പസുകളില്‍ നിറയേണ്ടത് സൗഹൃദവും വൈവിധ്യവും: മന്ത്രി റോജി എം.ജോണ്‍

September 5, 2026
‘യുഡിഎഫ് നയത്തിനെതിരെ പ്രതിഷേധിക്കണം’

‘യുഡിഎഫ് നയത്തിനെതിരെ പ്രതിഷേധിക്കണം’

September 5, 2026
കുന്നുമ്മല്‍ സിഎച്ച്‌സിയില്‍ നേഴ്സിംഗ് ഓഫീസറെ നിയമിക്കുന്നു

കുന്നുമ്മല്‍ സിഎച്ച്‌സിയില്‍ നേഴ്സിംഗ് ഓഫീസറെ നിയമിക്കുന്നു

September 5, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • ക്യാമ്പസുകളില്‍ നിറയേണ്ടത് സൗഹൃദവും വൈവിധ്യവും: മന്ത്രി റോജി എം.ജോണ്‍
  • ‘യുഡിഎഫ് നയത്തിനെതിരെ പ്രതിഷേധിക്കണം’
  • കുന്നുമ്മല്‍ സിഎച്ച്‌സിയില്‍ നേഴ്സിംഗ് ഓഫീസറെ നിയമിക്കുന്നു
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by