വടകര: അധ്യാപികമാര്‍ ഉള്‍പെട്ട എംഡിഎംഎ സാമ്പത്തിക ഇടപാട് കേസില്‍ അഞ്ചാം
പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വിട്ട് നല്‍കാന്‍ വടകര എന്‍ഡിപിഎസ് കോടതി പ്രൊഡക്ഷന്‍ വാറണ്ട് പുറപെടുവിച്ചു. റിമാന്റില്‍ കഴിയുന്ന ഇരിട്ടി സ്വദേശി ജിജില്‍ കുര്യാക്കോസിനെ കസ്റ്റഡിയില്‍ വിട്ടു കിട്ടാന്‍ അന്വേഷണ ഉദ്യോഗസ്ഥനായ വടകര സിഐ സജീഷാണ് എന്‍ഡിപിഎസ് കോടതിയില്‍ അപേക്ഷ നല്‍കിയത്.
ഇത് പരിഗണിച്ച കോടതി പ്രതിയെ തിങ്കളാഴ്ച ഹാജരാക്കാന്‍ പ്രൊഡക്ഷന്‍ വാറണ്ട് പുറപെടുവിച്ചു. ഈ സാഹചര്യത്തില്‍ പ്രതിയെ തിങ്കളാഴ്ച കസ്റ്റഡിയില്‍ വിട്ടു നല്‍കിയേക്കുമെന്നാണ് കരുതുന്നത്.
















