
നാദാപുരം: സംസ്ഥാന മലയാളം കലാസാഹിത്യവേദി സര്‍ഗാത്മ അധ്യാപനത്തിനുള്ള പ്രതിഭാ പുരസ്‌കാരം നിമേഷ് കക്കട്ടില്‍ ഏറ്റുവാങ്ങി. കോഴിക്കോട് നളന്ദ
ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സിനിമാതാരം വിനോദ് കോവൂര്‍ അവാര്‍ഡ്് സമ്മാനിച്ചു. എടച്ചേരി നരിക്കുന്ന് യുപി സ്‌കൂള്‍ അധ്യാപകനായ നിമേഷ് കക്കട്ടില്‍ സംസ്ഥാന നവരത്‌ന പുരസ്‌കാര ജേതാവ് കൂടിയാണ്. ചോമ്പാല സബ്ജില്ല സാമൂഹിക ശാസ്ത്രക്ലബ് സെക്രട്ടറി, കോഴിക്കോട് ജില്ലാ സാമൂഹ്യശാസ്ത്ര ക്ലബ്ബ് എക്‌സിക്യൂട്ടീവ് മെമ്പര്‍, ജില്ലാ പള്ളിക്കൂടം കോര്‍ഡിനേറ്റര്‍, റിസോഴ്‌സ് പേഴ്‌സണ്‍, മിമിക്രി കലാകാരന്‍ എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നു. ഭാര്യ അഞ്ജന കൃഷ്ണന്‍ മൊകേരി നടുപ്പൊയില്‍ യുപി സ്‌കൂള്‍ അധ്യാപികയാണ്. മക്കള്‍: ദക്ഷിന്‍ ശിവ, നവമി കൃഷ്ണ.
















