
നാദാപുരം: ചെക്ക്യാട് പഞ്ചായത്ത് മുസ്ലിം ലീഗ് മുന്‍ വൈസ് പ്രസിഡണ്ട് മാക്കൂല്‍ മമ്മുഹാജി (85) അന്തരിച്ചു. നിലവില്‍ പാറക്കടവ് സഹകരണ അര്‍ബന്‍ സൊസൈറ്റിയുടെ ഭരണസമിതി
അംഗമാണ്. ഏറെക്കാലം ദുബായില്‍ പ്രവാസി വ്യവസായി ആയിരുന്നു. പാറക്കടവ് ടൗണ്‍ മസ്ജിദ് ജനറല്‍ സെക്രട്ടറി, മൂസ്ലിം ലീഗ് ജില്ലാ കൗണ്‍സിലര്‍, പാറക്കടവ് ശാഖാ പ്രസിഡന്റ്, പാറക്കടവ് ജുമാ മസ്ജിദ്, ശംസുല്‍ ഉലമ ഇസ്ലാമിക് സെന്റര്‍, ടിഎസ് മദ്രസ എന്നിവയുടെ ഭാരവാഹി ആയും പാറക്കടവ് ഗവ. യുപി സ്‌കൂള്‍ പിടിഎ കമ്മിറ്റി പ്രസിഡന്റ്, സ്വതന്ത്ര കര്‍ഷക സംഘത്തിന്റേയും പ്രവാസി ലീഗിന്റേയും നിയോജക മണ്ഡലം സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: ആയിശു ഹജ്ജുമ്മ നാലുകുറ്റി (താനക്കോട്ടൂര്‍). മക്കള്‍: ജമീല, സൗദ, സാബിറ, ഹസീന, സറീന, ബഷീര്‍, പരേതനായ ഇസ്മായില്‍ ഹാജി. സഹോദരങ്ങള്‍: കുഞ്ഞാമി ഹജ്ജുമ്മ (ചെക്യാട്), അയിശു ഹജ്ജുമ്മ (കുയിതേരി). മരുമക്കള്‍: ബഷീര്‍ (തൂണേരി), അബ്ദുസലാം ഹാജി (ഇയ്യങ്കോട്), ഡോ. സലാം (വാണിമേല്‍), ഫിറോസ് (കുറ്റ്യാടി), റഫീഖ് (ചെക്യാട്), മുജീബ (വിഷ്ണുമംഗലം), അസ്മിന (എളയടം).















