അഴിയൂര്‍: പഞ്ചായത്ത് മര്‍ച്ചന്‍സ് അസോസിയേഷന്‍ ദേശീയ വ്യാപാരി ദിനാചരണത്തിന്റെ ഭാഗമായി അഴിയൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ പാലിയേറ്റീവ് കെയര്‍ യൂണിറ്റിന് ചാരിറ്റി
പ്രവര്‍ത്തനം നടത്താന്‍ പതിനായിരം രൂപ നല്‍കി. അസോസിയേഷന്‍ പ്രസിഡന്റ് പി.കെ.രാമചന്ദ്രന്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. മഞ്ജു ഗോപാലിന് ഫണ്ട് കൈമാറി. പഞ്ചായത്ത് പ്രസിഡന്റ് കെ.ലീല, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.രാജേഷ്, അസോസിയേഷന്‍ നേതാക്കളായ കെഎ.സുരേന്ദ്രന്‍, സി.ടി.സി.ബാബു, കെ.ടി.ദാമോദരന്‍, എം.എം.അശോകന്‍, വി.പി.പ്രകാശന്‍, സമീര്‍ കുഞ്ഞിപ്പള്ളി എന്നിവര്‍ പങ്കെടുത്തു.
















