വടകര: സര്‍ക്കാര്‍ ജീവനക്കാരുടെ അന്യായ സ്ഥലം മാറ്റത്തിനെതിരെ സിപിഎം വടകര ഏരിയ കമ്മിറ്റി നേതൃത്വത്തില്‍ ബഹുജന പ്രതിഷേധം സംഘടിപ്പിച്ചു. മരിച്ചതല്ല,
കൊന്നതാണ്. ഇത് ഭരണകൂട ഭീകരത, ദീപ ലേഖയുടെത് സര്‍ക്കാര്‍ സ്‌പോണ്‍സേഡ് കൊലപാതകം തുടങ്ങിയ മുദ്രാവാക്യങ്ങളുയര്‍ത്തി അഞ്ച് വിളക്ക് ജങ്ങ്ഷനില്‍ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് സമാപിച്ചു. തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗം സിപിഎം ജില്ലാ സെക്രട്ടറി എം.മെഹബൂബ് ഉദ്ഘാടനം ചെയ്തു. പി.കെ.കൃഷ്ണദാസ് അധ്യക്ഷനായി. ഏരിയ സെക്രട്ടറി ടി.പി.ഗോപാലന്‍ സ്വാഗതവും കെ.കെ.പത്മനാഭന്‍ നന്ദിയും പറഞ്ഞു.















