
കോഴിക്കോട്: കേരള യൂണിവേഴ്‌സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സസ് സ്‌കൂള്‍ ഓഫ് ഫാമിലി ഹെല്‍ത്ത് സ്റ്റഡീസിന്റെയും കോഴിക്കോട് ഇംഹാന്‍സിന്റെയും കാലിക്കറ്റ് സര്‍വകലാശാല
നാഷണല്‍ സര്‍വീസ് സ്‌കീമിന്റെയും സംയുക്താഭിമുഖ്യത്തില്‍ സര്‍വകലാശാലയിലെ പ്രോഗ്രാം ഓഫീസര്‍മാര്‍ക്ക് ആത്മഹത്യ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി പരിശീലന പരിപാടി സംഘടിപ്പിച്ചു. പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ നിന്നായി 50 പ്രോഗ്രാം ഓഫീസര്‍മാര്‍ പരിശീലന ശില്‍പശാലയില്‍ പങ്കെടുത്തു. ഇംഹാന്‍സ് കോഴിക്കോടില്‍ നടന്ന ശില്‍പശാലയുടെ ഉദ്ഘാടനം ഇംഹാന്‍സ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. സീമ ഉത്തമന്‍ നിര്‍വഹിച്ചു. ഡോ. ഗീത.എം ഗോവിന്ദരാജ്
അധ്യക്ഷത വഹിച്ചു. എന്‍എസ്എസ് ജില്ലാ കോഡിനേറ്റര്‍ ഫസീല്‍ അഹമ്മദ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എ.ആര്‍.രാംജിത്, ഡോ. ശ്രീകുമാര്‍ അനില്‍ ടെലിമാനസ് തുടങ്ങിയവര്‍ സംസാരിച്ചു. ഡോ. രാഗേഷ്, എം.ടി.അഞ്ജന എന്നിവരുടെ നേതൃത്വത്തില്‍ ആത്മഹത്യയും സ്വയംഹാനിയും, മുന്നറിയിപ്പ് സൂചനകള്‍, അപകടസാധ്യതാ ഘടകങ്ങള്‍, റിസ്‌ക് അസ്സെസ്സ്‌മെന്റ്, സൂയിസൈഡ് പ്രിവെന്‍ഷന്‍ അസ്സസ്സ്‌മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ പരിശീലനം നല്‍കി.















