
തിരുവനന്തപുരം: സംസ്ഥാനത്ത് വന്ദേമാതരം പാടാന്‍ ബിജെപി. സ്വാതന്ത്ര്യ ദിനത്തില്‍ സംസ്ഥാനത്തെ 15,000 കേന്ദ്രങ്ങളില്‍ വന്ദേമാതരം പൂര്‍ണ രൂപത്തില്‍ ആലപിക്കുമെന്ന്
ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. വന്ദേമാതരം പൂര്‍ണ രൂപത്തില്‍ ആലപിക്കും. ബൂത്ത്, പഞ്ചായത്ത്, മണ്ഡലം, ജില്ലാതലങ്ങളിലായി ബിജെപി പ്രവര്‍ത്തകര്‍ പരിപാടിക്ക് നേതൃത്വം നല്‍കും എന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
വന്ദേമാതരത്തെ അപമാനിക്കുന്ന രാജ്യവിരുദ്ധ ശക്തികള്‍ക്ക് പിന്തുണ നല്‍കുന്ന നിലപാടുകള്‍ക്കെതിരെ പ്രതിരോധം ഉയര്‍ത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും നിലപാടുകള്‍ രാജ്യസ്‌നേഹികളായ ജനങ്ങള്‍ തിരിച്ചറിയുമെന്നും രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി.
രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന പരിപാടിയുടെ ഭാഗമായിട്ടാണ് കേരളത്തിലും വന്ദേമാതരം 15,000 കേന്ദ്രങ്ങളില്‍ ആലപിക്കുന്നത്.
രാജ്യത്തിന്റെ ത്രിവര്‍ണ പതാക ഉയര്‍ത്തിപ്പിടിച്ച്, ഭാരതത്തിന്റെ അഖണ്ഡതയും പരമാധികാരവും സംരക്ഷിക്കുന്നതിനും വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിനുമുള്ള പോരാട്ടത്തില്‍ ബി.ജെ.പി. മുന്നില്‍ തന്നെയുണ്ടാകും. രാജ്യത്തെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്ന ശക്തികള്‍ക്ക് രാഷ്ട്രീയ പിന്തുണ നല്‍കുന്ന സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും നിലപാടുകള്‍ കേരളത്തിലെ രാജ്യസ്‌നേഹികളായ ജനങ്ങള്‍ തിരിച്ചറിയുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
















