
തിരുവനന്തപുരം: സ്ത്രീകള്‍ക്കെതിരായ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് ഗതാഗത മന്ത്രി സി.പി. ജോണ്‍. സ്ത്രീകളെ അടച്ചാക്ഷേപിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല. ഈ സര്‍ക്കാരാണ്
പ്രിയദര്‍ശിനി പദ്ധതി തുടങ്ങിയത്. ചില പ്രസ്താവനകള്‍ കണ്ടപ്പോള്‍ തോന്നിയത് പ്രിയദര്‍ശിനി വേറാരോ തുടങ്ങിയത് ഈ സര്‍ക്കാര്‍ നിര്‍ത്തലാക്കാന്‍ പോകുന്നു എന്ന തരത്തിലാണ്. .
ഇന്നലെ യോഗത്തില്‍ വളരെ കാഷ്വലായിട്ടാണ് സംസാരിച്ചത്. അതില്‍ പറയണ്ടാതിരുന്ന ചില വാക്കുകള്‍ ഉപയോഗിച്ചതായി തോന്നി. അത് ഇന്നലെ തന്നെ വ്യക്തമാക്കിയതാണ്. ആ വാക്കുകള്‍ ആ യോഗത്തിലിരുന്ന ആര്‍ക്കെങ്കിലും ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കിയിട്ടുണ്ടാകും. അത്തരം വാക്കുകള്‍ പാടില്ലായിരുന്നു. തീര്‍ച്ചയായും ശ്രദ്ധിക്കണമായിരുന്നു. അതു പറയാന്‍
ഒരു ഈഗോയും തനിക്കില്ലെന്നും മന്ത്രി സിപി ജോണ്‍ പറഞ്ഞു.
















