വടകര: നഗരസഭയിലെ പഴയ ബസ് സ്റ്റാന്റ് പരിസരത്തെ പൊതു ശൗചാലയ പുനര്‍നിര്‍മാണം അനന്തമായി നീളുന്നതിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. പൊതു ശൗചാലയത്തിന്റെ കാര്യത്തില്‍ ഉള്‍പ്പെടെ വടകര നഗരസഭയുടെ അനാസ്ഥയും
കെടുകാര്യസ്ഥതയും ചൂണ്ടിക്കാണിച്ചുകൊണ്ട് നടന്ന പ്രതിഷേധ പരിപാടി ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി.സി.ഷീബ ഉദ്ഘാടനം ചെയ്തു. ബദല്‍ സംവിധാനം എന്ന പേരില്‍ ഇ-ടോയ്‌ലെറ്റ് സ്ഥാപിച്ചെങ്കിലും അത് ജനങ്ങള്‍ക്ക് തുറന്നുകൊടുക്കാന്‍ വടകര നഗരസഭക്ക് സാധിച്ചിട്ടില്ല. ദിനം പ്രതി നൂറുകണക്കിന് ആളുകള്‍ ആശ്രയിച്ചുവരുന്ന സംവിധാനമാണ് നിശ്ചലമായത്. ഇതോടെ ജനങ്ങള്‍ കഷ്ടത്തിലായി. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അഭിനന്ദ്.ജെ.മാധവിന്റെ അധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ യൂത്ത് കോണ്‍ഗ്രസ് വടകര നിയോജക മണ്ഡലം പ്രസിഡന്റ് നിജിന്‍, യുഡിഎഫ് വടകര മുന്‍സിപ്പല്‍ കണ്‍വീനര്‍ പി.എസ്.രഞ്ജിത്ത് കുമാര്‍, നഗരസഭ കൗണ്‍സിലര്‍മാരായ ബിജുല്‍ ആയാടത്തില്‍, സുനില്‍ കുമാര്‍, ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് അഷറഫ്, പ്രഭിന്‍ പാക്കയില്‍, അനന്ദു.വി.കെ, അക്ഷയ പ്രകാശ്, റാഫി, അശ്വിന്‍ ഭാസ്‌കര്‍, മൃദുല്‍, അമല്‍, റോബിന്‍ തുടങ്ങിയവര്‍ സംസാരിച്ചു. യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി സജിത്ത് മാരാര്‍ സ്വാഗതവും മണ്ഡലം വൈസ് പ്രസിഡന്റ് ബിപിന്‍.എം.വി നന്ദിയും പറഞ്ഞു.















