
അരൂര്‍: സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം കെ.വി. സുജിത്തിന്റെ സ്കൂട്ടര്‍ കത്തിച്ച പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സിപിഎം പ്രവര്‍ത്തകര്‍ അരൂരില്‍ പ്രകടനം
നടത്തി. ലോക്കല്‍ സെക്രട്ടറി ടി. അനില്‍കുമാര്‍, ഒ. രമേശന്, സി.കെ. കൃഷ്ണന്, എം. ധനേഷ് എന്നിവര്‍ നേതൃത്വം നല്കി.
സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. വൈകിട്ട് ഫോറന്‍സിക് വിദഗ്ധര്‍ പരിശോധന നടത്തി. യുഡിഎഫും സിപിഐയും അന്വേഷണം ആവശ്യപ്പെട്ടു. നേതാക്കള്‍ സ്ഥലം സന്ദര്‍ശിച്ചു.
















