കോഴിക്കോട്: ജില്ലയില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ വൈദ്യുതി സംബന്ധമായ തകരാറുകളോ അപകടസാധ്യതകളോ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍
ഉടന്‍തന്നെ കെഎസ്ഇബിയെ അറിയിക്കണം.
പരാതികളും അടിയന്തര വിവരങ്ങളും അറിയിക്കേണ്ട നമ്പറുകള്‍:
ടോള്‍ ഫ്രീ കസ്റ്റമര്‍ കെയര്‍: 1912
വാട്‌സ്ആപ്പ്: 9496001912
വൈദ്യുതി അടിയന്തര സേവനം: 9496010692
സുരക്ഷാ നിര്‍ദ്ദേശങ്ങള്‍
പൊട്ടിവീണ വൈദ്യുതി കമ്പികള്‍, തകരാറിലായ ലൈനുകള്‍,
വൈദ്യുതി ലൈനുകളിലേക്ക് ചാഞ്ഞുനില്‍ക്കുന്ന മരങ്ങള്‍ എന്നിവ ശ്രദ്ധയില്‍പ്പെട്ടാല്‍ ഒരു കാരണവശാലും സമീപിക്കുകയോ സ്പര്‍ശിക്കുകയോ ചെയ്യരുത്.
അത്തരം സാഹചര്യങ്ങള്‍ കണ്ടാല്‍ മറ്റുള്ളവരെയും അപകടമേഖലയില്‍ നിന്ന് അകറ്റി നിര്‍ത്തുകയും മുകളില്‍ നല്‍കിയിരിക്കുന്ന നമ്പറുകളില്‍ ഉടന്‍ വിവരം അറിയിക്കുകയും ചെയ്യുക.
















