
വാണിമേല്‍: വിലങ്ങാട് മലയോര മേഖലയില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ അധികൃതര്‍ മുന്നൊരുക്കങ്ങള്‍ തുടങ്ങി. ജനപ്രതിനിധികളുടെയും റവന്യൂ, പോലീസ്
ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ വിലങ്ങട് മഞ്ഞക്കുന്നില്‍ അടിയന്തിര യോഗം ചേര്‍ന്നു. ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു. ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കഴിയുന്ന മുഴുവന്‍ കുടുംബങ്ങളെയും മാറ്റി പാര്‍പ്പിക്കാന്‍ തീരുമാനിച്ചു. പന്നിയേരി, മാടാഞ്ചേരി, കുറ്റല്ലൂര്‍ ,ആലിമൂല, മഞ്ഞച്ചീളി, വലിയ പാനോം. എന്നി പ്രദേശങ്ങളിലെ മുഴുവന്‍ വീട്ടുകാരും പാരിഷ് ഹാളില്‍ ഉടനെ എത്തിച്ചേരണമെന്ന് വാണിമേല്‍ പഞ്ചായത്ത് പ്രസിഡന്റ് ടി. പ്രദീപ് കുമാര്‍ അറിയിച്ചു. ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ പുഴയില്‍ വെള്ളം ക്രമാതീതമായി ഉയരുന്നുണ്ട്. ഈ സാഹചര്യത്തില്‍ വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെ മുഴുവന്‍
ആളുകളും മലയോര മേഖലയിലേക്കുള്ള സഞ്ചാരം ഒഴിവാക്കണമെന്നും പ്രസിഡന്റ് അറിയിച്ചു.
പ്രസിഡണ്ടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വില്ലേജ് അസിസ്റ്റന്റ് ജി മണിക്കുട്ടന്‍, വളയം സിഐ കെ. ഷാജു, എസ്‌ഐമാരായ പി. പ്രേംജിത്ത് കുമാര്‍, സുകേഷ്, പ്രദീപന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.കെ. മുര്‍ഷിന, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.ടി ബാബു, പഞ്ചായത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.പി. രാജീവന്‍, വാര്‍ഡ് അംഗങ്ങളായ രാജു അലക്‌സ്, ടി. കെ വിജീഷ്, അഷ്റഫ് കൊറ്റാല, ഷെബി സെബാസ്റ്റ്യന്‍, പി. ബി സൗമ്യ , വിവിധ വകുപ്പ് ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.
















