
നാദാപുരം: പുറമേരി വാട്ടര്‍ ടാങ്കിന് സമീപമുള്ള കയറ്റത്തില്‍ വച്ച് ബസ്സും കോഴി കയറ്റിവന്ന പിക്കപ്പ് വാനും കൂട്ടിയിടിച്ച് എട്ട് പേര്‍ക്ക് പരിക്ക്. തൊട്ടില്‍പ്പാലത്ത് നിന്ന് വടകര ഭാഗത്തേക്ക്
പോവുകയായിരുന്ന ബസില്‍ കോഴി വണ്ടി വന്നിടിക്കുകയായിരുന്നു. അപകടത്തില്‍ ബസ് യാത്രക്കാരും ഡ്രൈവര്‍മാരും ഉള്‍പ്പെടെ എട്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിലെത്തിച്ചു. മഴയ്ക്കിടെ തെറ്റായ വശത്തുകൂടി വന്ന പിക്കപ്പ് വാനാണ് അപകടത്തിനിടയാക്കിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. പിക്കപ്പ് വാനിന്റെയും ബസ്സിന്റെയും മുന്‍ഭാഗം തകര്‍ന്നിട്ടുണ്ട്. ഉടന്‍ തന്നെ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തി. നാദാപുരത്ത് നിന്ന് പോലിസും സ്ഥലത്തെത്തി.
















