
വടകര: സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഷൊര്‍ണൂര്‍-കണ്ണൂര്‍ മെമു ഒരു മണിക്കൂറോളം വടകരയില്‍ നിര്‍ത്തിയിട്ടു. ഇത് ട്രെയിന്‍ ഗതാഗതത്തെ ബാധിച്ചു.
ബ്രേക്ക് സിസ്റ്റത്തിലുണ്ടായ തകരാറാണ്
മെമുവിനെ ബാധിച്ചത്. ശനിയാഴ്ച രാവിലെ വടകരയിലെത്തിയ മെമു ബ്രേക്ക് തകരാറിനെ തുടര്‍ന്ന് മുന്നോട്ടെടുക്കാന്‍ സാധിക്കാതെ വരികയായിരുന്നു. ഇതോടെ ഓഫീസുകളിലേക്കും മറ്റും പോകാന്‍ ട്രെയിനിനെ ആശ്രയിച്ച നൂറുകണക്കിന് യാത്രക്കാരാണ് വലഞ്ഞത്. മെമുവിന് പിന്നാലെ എത്തേണ്ടിയിരുന്ന രണ്ട് ട്രെയിനുകള്‍ മറ്റു സ്റ്റേഷനുകളില്‍ പിടിച്ചിട്ടു. റെയില്‍വേ ജീവനക്കാരെത്തി ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് ബ്രേക്കിലെ തകരാര്‍ പരിഹരിച്ചത്. തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം പുനഃരാരംഭിക്കുകയായിരുന്നു.
















