
കുറ്റ്യാടി: കുറ്റ്യാടി ചെറുപുഴ പാലത്തിനടുത്തെ പ്രസൂതി ഹോം കെയര്‍ സ്ഥാപനത്തിലെ
മോഷണവുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റില്‍. മലപ്പുറം പൊന്നാനി നാലകത്ത് റജീബിനെയാണ് (37) കുറ്റ്യാടി പോലീസ് അറസ്റ്റ് ചെയ്തത്. ഓഫീസിന്റെ പൂട്ട് പൊട്ടിച്ച് അകത്ത് കടന്ന്
അലമാര തുറന്ന് 48,000 രൂപയാണ് മോഷ്ടിച്ചത്. ഇക്കഴിഞ്ഞ 20നാണ് കളവ്. കുന്നംകുളത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. നാദാപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.
















