
ചോമ്പാല: ദേശീയപാതയില്‍ ചോമ്പാലയില്‍ കേറ്റില്‍ അണ്ടര്‍ പാസേജ് (സിയുപി) സ്ഥാപിക്കണമെന്ന ജനകീയ ആവശ്യത്തിനായി പ്രക്ഷോഭ സമിതി രൂപവത്കരിച്ചു. അഴിയൂര്‍,
ഒഞ്ചിയം, ഏറാമല, ചോറോട്, മാഹി തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നു കന്നുകാലികള്‍ ഉള്‍പെടെയുള്ള വളര്‍ത്തു മൃഗങ്ങളും വളര്‍ത്തു പക്ഷികളുമായി ആളുകള്‍ എത്തുന്നതാണ് ചോമ്പാല്‍ ബ്ലോക്ക് ഓഫീസിനോട് ചേര്‍ന്ന മൃഗാശുപത്രി. ദേശീയപാത പണിപൂര്‍ത്തീകരിക്കുന്നതോടെ മൃഗാശുപത്രിയിലേക്കും ചോമ്പാല്‍ മിനി സ്റ്റേഡിയത്തിലേക്കുമുള്ള സഞ്ചാര പാത അടയുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍. ഇതിനു പരിഹാരമായി ബ്ലോക്ക് ഓഫീസിന് സമീപം കേറ്റില്‍ അണ്ടര്‍ പാസേജ് അനുവദിക്കണമെന്നാണ് ആവശ്യം. ഇക്കാര്യം ചര്‍ച്ച ചെയ്യുന്നതിന്
ജനപ്രതിനിധികള്‍, സാമൂഹിക- രാഷ്ട്രീയ സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്ത
യോഗമാണ് സമരസമിതി രൂപവത്കരിച്ചത്. പ്രക്ഷോഭത്തിന് തുടക്കം കുറിച്ച് 28 ന് ചൊവ്വാഴ്ച വൈകിട്ട് നാലിന് ചോമ്പാല്‍ മിനി സ്റ്റേഡിയം പരിസരത്ത് സമര പന്തല്‍ ഉയരും.
യോഗം ദേശിയ പാത കര്‍മ്മ സമിതി ജില്ല കണ്‍വീനര്‍ എ ടി മഹേഷ് ഉദ്ഘാടനം ചെയ്തു. വി പി അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. പി ബാബുരാജ്, എം പി ബാബു, പ്രദീപ് ചോമ്പാല, ടി ടി പത്മനാഭന്‍, വി എന്‍ ശ്രീകല, കവിത അനില്‍കുമാര്‍, കെ കെ ജയചന്ദ്രന്‍, വി പി പ്രകാശന്‍, സി കെ സുജിത്ത്, അജയ് മാളിയേക്കല്‍, ടി ടി രജനി, പുരുഷു രാമത്ത് തുടങ്ങിയവര്‍ സംസാരിച്ചു. ഭാരവാഹികള്‍ വി പി അനില്‍കുമാര്‍ (ചെയര്‍ ), വി കെ അനില്‍ കുമാര്‍ (ജന: കണ്‍), സുജിത്ത് പുതിയോട്ടില്‍ (ട്രഷ).
















