
കടമേരി : ലഹരിവിരുദ്ധ സമൂഹം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ‘ലഹരിയില്ലാ ആയഞ്ചേരി’ പദ്ധതിയുടെ 13-ാം വാര്‍ഡ് തല ഉദ്ഘാടനവും ബോധവല്‍ക്കരണ പരിപാടിയും
സംഘടിപ്പിച്ചു.
റഹ്‌മാനിയ ഹയര്‍സെക്കന്ററി സ്‌കൂളിന്റെ വിമുക്തി കേഡറ്റ് പദ്ധതിയുടെ ഭാഗമായി കുടുംബശ്രീയുടെ സഹകരണത്തോടെയാണ് പരിപാടി നടന്നത്.
വാര്‍ഡ് മെമ്പര്‍ അക്കരോല്‍ അബ്ദുല്ല ഉദ്ഘാടനം നിര്‍വഹിച്ചു. നിഷ അധ്യക്ഷത വഹിച്ചു. സുധ പി. ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തറമ്മല്‍ കുഞ്ഞമ്മദ് ആശംസകള്‍ നേര്‍ന്നു. ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ചും കുടുംബത്തിലും സമൂഹത്തിലും അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും യുവതലമുറയില്‍ ലഹരിവിരുദ്ധ ബോധം വളര്‍ത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും പി. കെ. അസീസ് ലഹരി ബോധവല്‍ക്കരണ ക്ലാസ് നയിച്ചു. ലീല ടി.പി. സ്വാഗതവും അഫറ നന്ദിയും പറഞ്ഞു. ലഹരിമുക്ത സമൂഹം കെട്ടിപ്പടുക്കാന്‍ ജനകീയ പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തണമെന്ന സന്ദേശത്തോടെയാണ് പരിപാടി സമാപിച്ചത്.
















