
കുറ്റ്യാടി: ധിക്കാരത്തിനും സ്വേച്ഛാധിപത്യത്തിനും മുന്നില്‍ മുട്ടുകുത്താതെ നിന്ന വിദ്യാര്‍ഥി സമൂഹത്തിന്റെ കരുത്താണ് രാജ്യം ദര്‍ശിച്ചതെന്ന് കെ.എസ്.യു സംസ്ഥാന
ഉപാധ്യക്ഷന്‍ മുഹമ്മദ് ഷമ്മാസ് പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ ശബ്ദം അടിച്ചമര്‍ത്താന്‍ ശ്രമിച്ചവര്‍ക്ക് ജന്തര്‍ മന്തിര്‍ മറുപടി നല്‍കി. രാഹുല്‍ ഗാന്ധി വിദ്യാര്‍ഥികള്‍ക്കൊപ്പം നിന്ന് ഐതിഹാസിക വിജയത്തില്‍ പങ്കാളിയായി. യുവതയുടെ ഭാവി തകര്‍ക്കുന്ന കേന്ദ്രസര്‍ക്കാരിനെതിരെ യൂത്ത് കോണ്‍ഗ്രസ് കുറ്റ്യാടി നിയോജക മണ്ഡലം കമ്മിറ്റി കുറ്റ്യാടിയില്‍ സംഘടിപ്പിച്ച സമരസായാഹ്നം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലം പ്രസിഡന്റ് സി.ടി.കെ. ബബിന്‍ ലാല്‍ അദ്ധ്യക്ഷനായി. ബ്ലോക്ക്
കോണ്‍ഗ്രസ് പ്രസിഡന്റ് ശ്രീജേഷ് ഊരത്ത്, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് പി.കെ. സുരേഷ്, അരുണ്‍ മുയ്യോട്ട്, സിദ്ധാര്‍ത്ഥ് നരിക്കൂട്ടുംചാല്‍, ഷാരിഷ്, കെ.വി. സജീഷ്, വിഷ്ണു കൈവേലി, അതുല്‍ ബാബു, ടി.വി. രാഹുല്‍, വിഷ്ണു മുതുവന തുടങ്ങിയവര്‍ സംസാരിച്ചു. വിദ്യാര്‍ഥി സമരം വിജയിച്ചതിലും കേന്ദ്ര മന്ത്രി രാജിവെച്ചതിലും ആഹ്ലാദം പ്രകടിപ്പിച്ച് നടന്ന റാലിയില്‍ നൂറ് കണക്കിന് യുവതീ യുവാക്കള്‍ പങ്കാളികളായി.
















