
വടകര: നീറ്റ് വിഷയത്തില്‍ സിജെപിയുടെ മറവില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ രാജ്യവിരുദ്ധ ശക്തികളുമായിട്ട്
കൈകോര്‍ക്കുകയാണെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി കെയ രഞ്ജിത്ത്. രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാര്‍ഥികളെ വിശ്വാസത്തിലെടുത്ത് ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് ധര്‍മേന്ദ്രപ്രധാന്‍ രാജിവച്ചത് പുതിയൊരു സന്ദേശമാണ് കേന്ദ്രസര്‍ക്കാര്‍ യുവജനങ്ങള്‍ക്ക് നല്‍കിയതെന്നും രഞ്ജിത്ത് പറഞ്ഞു.
വടകരയില്‍ നടന്ന ഐക്യദാര്‍ഢ്യറാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഞ്ചുവിളക്കില്‍ നിന്ന് ആരംഭിച്ച റാലി പുതിയ ബസ് സ്റ്റാന്റില്‍ സമാപിച്ചു. ബിജെപി കോഴിക്കോട് നോര്‍ത്ത് ജില്ലാ പ്രസിഡന്റ് സി ആര്‍ പ്രഫുല്‍ കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. മേഖലാ ജനറല്‍ സെക്രട്ടറി എം. മോഹനന്‍, സംസ്ഥാന കമ്മിറ്റി അംഗം എം പി രാജന്‍, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ അഡ്വ.കെ ദിലീപ്, പി.പി.മുരളി, എസ് ആര്‍ ജയ് കിഷ്, എസ്.സി മോര്‍ച്ച സംസ്ഥാന ജന.സെക്രട്ടറി വി.സി.ബിനീഷ്, കെ.അനൂപ്, കെ.കെ.രജീഷ്, സി.പി.വിപിന്‍ ചന്ദ്രന്‍, ശോഭാ സദാനന്ദന്‍, രാകേഷ് തറമ്മല്‍, ദീപ കുനിയില്‍, ആര്‍.കെ ശങ്കരന്‍, ടി പി രാജേഷ്, സി.പി.പ്രിയങ്ക എന്നിവര്‍ പങ്കെടുത്തു.
















