
കൊയിലാണ്ടി: നന്തി ടൗണില്‍ പ്രവേശിക്കാന്‍ വഴികളടഞ്ഞ കടലൂര്‍ കോടിക്കല്‍ ഭാഗത്തെ ജനങ്ങളുടെ ദുരിതം പരിഹരിക്കണമെന്ന ആവശ്യമുന്നയിച്ച് നന്തിയില്‍ ജനകീയ
കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബഹുജന കണ്‍വന്‍ഷന്‍ ചേര്‍ന്നു. അടിപ്പാത നേടിയെടുക്കാന്‍ ശക്തമായ ഇടപെടല്‍ നടത്താനാണ് തീരുമാനം.
2016 ല്‍ 4.5 ലക്ഷം റെയില്‍വേയില്‍ അടച്ച് തയ്യാറാക്കിയ എസ്റ്റിമേറ്റ് പ്രകാരം 5 കോടി രൂപ റെയില്‍വേക്ക് ഡപ്പോസിറ്റ് ചെയ്താല്‍ മാത്രമേ അണ്ടര്‍പാസ് നിര്‍മ്മിക്കൂ എന്നാണ് റെയില്‍വേയുടെ സമീപനം. നിരവധി മനുഷ്യ ജീവനുകള്‍ ഇവിടെ റെയിലില്‍ ഹോമിക്കപ്പെട്ടു. ഇനിയും ഇത് അനുവദിക്കാന്‍ പറ്റില്ലെന്ന് ബഹുജനകണ്‍വന്‍ഷന്‍ വ്യക്തമാക്കി.
കെ.പ്രവീണ്‍ കുമാര്‍ എംഎല്‍എ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. അടിപ്പാതവിഷയം കേന്ദ്ര-
സംസ്ഥാന സര്‍ക്കാരുകളുടെ അടിയന്തര ശ്രദ്ധയിലേക്ക് എംപിമാരായ ഷാഫി പറമ്പില്‍, പി.ടി.ഉഷ എന്നിവരുടെ നേതൃത്വത്തില്‍ കൊണ്ടുവരുമെന്ന് എംഎല്‍എ പറഞ്ഞു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി. അഖില അധ്യക്ഷയായി. വൈസ് പ്രസിഡന്റ് സി.കെ. ശ്രീകുമാര്‍ റിപോര്‍ട്ട് അവതരിപ്പിച്ചു. ബ്ലോക്ക് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശ്രീലത, മെമ്പര്‍മാരായ പി.കെ. മുഹമ്മദലി, അനസ് ആയടത്തില്‍, ലീല പി.കെ, സജ്ന പിരിശത്തില്‍, സവിത, പാര്‍ട്ടി നേതാക്കളായ കെ. ജീവാനന്ദന്‍, കുഞ്ഞമ്മദ് കൂരളി, ടി.കെ. നാസര്‍, സി. ഗോപാലന്‍, വിശ്വന്‍ എം.കെ, രജീഷ് മാണിക്കോത്ത്, ഭാസ്‌കരന്‍ ചേനോത്ത്, റസല്‍ നന്തി, സനീര്‍ വില്ലങ്കണ്ടി സംസാരിച്ചു. റഫീഖ് പുത്തലത്ത് സ്വാഗതവും പി.കെ. പ്രകാശന്‍ നന്ദിയും പറഞ്ഞു.
















