
കോഴിക്കോട്: കലാനിധി സെന്റര്‍ ഫോര്‍ ഇന്ത്യന്‍ ആര്‍ട്‌സ് ആന്റ് കള്‍ച്ചറല്‍ ഹെറിറ്റേജ് ട്രസ്റ്റിന്റെ 2026 ലെ വൈലോപ്പിള്ളി ശ്രീധരമേനോന്‍ സ്മൃതി സാഹിത്യ ശ്രേഷ്ഠ പുരസ്‌കാരം
രഞ്ജി ഏറാമലക്ക്. ‘പി എന്‍’ എന്ന കൃതിയും കവി, ഗാനരചന, സംവിധാനം, നിര്‍മാണം തുടങ്ങിയ മേഖലയിലെ സംഭാവനകളും പരിഗണിച്ചാണ് പുരസ്‌കാരമെന്ന് ട്രസ്റ്റ് ചെയര്‍പേഴ്‌സണ്‍ ഗീതാ രാജേന്ദ്രന്‍ അറിയിച്ചു. അഴിയൂര്‍ പഞ്ചായത്ത് ജീവനക്കാരനായ രഞ്ജി ഏറാമല സ്വദേശിയാണ്.
വൈലോപ്പിള്ളിയുടെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ജൂലൈ 11,12 തീയതികളില്‍ ഗുരുവായൂര്‍ ടൗണ്‍ ഹാളില്‍ നടക്കുന്ന ദ്വിദിന പരിപാടിയില്‍ അവാര്‍ഡ് സമ്മാനിക്കും. മന്ത്രി
ഒ. ജെ. ജനീഷ് പരിപാടി ഉദ്ഘാടനം ചെയ്യും.















