
വടകര: വടകരയിലെ ചലച്ചിത്രകൂട്ടായ്മ മൂവിലവേഴ്സിന്റെ ആഭിമുഖ്യത്തില്‍ താലൂക്കിലെ ഹൈസ്‌കുള്‍ വിഭാഗം വിദ്യാര്‍ഥികള്‍ക്കായി ചലച്ചിത്ര ആസ്വാദന ക്യാമ്പ് സംഘടിപ്പിക്കുന്നു.
ജൂലൈ 25 ന് വടകര ബിഇഎം ഹയര്‍ സെക്കന്ററി സ്‌കുളില്‍ നടക്കുന്ന ക്യാമ്പില്‍ സംസ്ഥാനത്തെ പ്രമുഖ ഫിലിം സ്‌കൂളുകളിലെ അധ്യാപകര്‍ ചലച്ചിത്രആസ്വാദനം, മൊബൈല്‍ ഫോണ്‍ സിനിമ നിര്‍മാണം, തിരക്കഥ രചന എന്നീ വിഷയങ്ങളില്‍ ക്ലാസുകള്‍ കൈകാര്യം ചെയ്യുന്നു. താല്പര്യമുള്ളവര്‍ 17 ന് മുമ്പായി ക്യാമ്പ് കോര്‍ഡിനേറ്റര്‍ എം.കെ. രാജീവ് കുമാറുമായി ബന്ധപ്പെടുക (+917510351314). ആദ്യം അപേക്ഷിക്കുന്ന 50 പേര്‍ക്ക് മാത്രമേ പ്രവേശനമുള്ളൂ.
















