
കുറ്റ്യാടി: ചേരാപുരം യുപി സ്‌കൂള്‍ അധ്യാപിക ഗ്രീഷ്മയുടെ ‘ജാലകച്ചില്ലയിലെ പെണ്‍കുട്ടി’
കഥാസമാഹാരം ഡോ. അരുണ്‍ലാല്‍ മൊകേരി പ്രകാശനം ചെയ്തു. നന്ദനന്‍ മുള്ളമ്പത്ത് ഏറ്റുവാങ്ങി. കുറ്റ്യാടി ഗ്രാമ പഞ്ചായത്ത് സാംസ്‌കാരിക നിലയം & ഗ്രന്ഥാലയം ‘വായനോത്സവം 2026’ ന്റെ ഭാഗമായി നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ. മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. എം കെ അശ്വതി പുസ്തകം പരിചയപ്പെടുത്തി. കെ കെ
ഷാജു, നസീറ ഫൈസല്‍, പി രാധാകൃഷ്ണന്‍, ബാലന്‍ തളിയില്‍, രമേശ് ബാബു കാക്കന്നൂര്‍, വീണ മൊയിലോത്തറ, നൗഷാദ് വേളം എന്നിവര്‍ സംസാരിച്ചു. ബിജു വളയന്നൂര്‍ സ്വാഗതവും ഐക്കല്‍ ചന്ദ്രന്‍ നന്ദിയും പറഞ്ഞു. കഥകള്‍ക്ക് ചിത്രം വരച്ച ഇ പി സജീവന്‍, ഷീജ വല്‍സരാജ്, വേണു ചീക്കോന്ന് എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
















