
നാദാപുരം: വനമഹോത്സവ വാരാചരണത്തിന്റെ ഭാഗമായി ബിഎസ്എഫ് അരീക്കരക്കുന്ന് കേന്ദ്രത്തില്‍ വൃക്ഷ തൈകള്‍ നടീലും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. സോഷ്യല്‍
ഫോറസ്ട്രി ഉത്തരമേഖല ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ആര്‍. കീര്‍ത്തി, കോഴിക്കോട് സോഷ്യല്‍ ഫോറസ്ട്രി അസി. ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കെ. നീതു, ബിഎസ്എഫ് ഡെപ്യൂട്ടി കമാന്‍ഡന്റ് ജോസഫ് സി എച്ഛ് ഗുട്ടയ് എന്നിവര്‍ തൈകള്‍ നട്ടു പരിപാടി ഉദ്ഘാടനം ചെയ്തു. വടകര സോഷ്യല്‍ ഫോറസ്ട്രി റെയിഞ്ച് ഓഫീസര്‍ അഖില്‍ നാരായണന്‍ ക്ലാസ് നയിച്ചു. വര്‍ക്കിങ് പ്ലാന്‍ റെയിഞ്ച് ഓഫീസര്‍ ശ്രീനാഥ് ടി കെ, വടകര സോഷ്യല്‍ ഫോറസ്ട്രി ഡെപ്യൂട്ടി റെയിഞ്ച് ഓഫീസര്‍ (ഗ്രേഡ്) പി.ജലീസ്, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ അജിലാഷ്.കെ, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ശ്രീനാഥ് എന്നിവര്‍ പങ്കെടുത്തു.
















