വടകര: എംവിഎസ്എസ് (മണ്ണാ വണ്ണാന്‍ സമുദായ സംഘം) വടകര താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ എസ്എസ്എല്‍സി, പ്ലസ് ടു വിജയികളെ അനുമോദിച്ചു. വടകര ജയ
ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ.സുബിന ഉദ്ഘാടനം ചെയ്തു. വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും ഉപഹാരവും നല്‍കി. ചടങ്ങില്‍ ഇ.എം.സുകുമാരന്‍ അധ്യക്ഷത വഹിച്ചു. ചോറോട് പഞ്ചായത്ത് അംഗം രാഗേഷ്.കെ.ജി, വിശ്വരൂപന്‍, എടച്ചേരി പഞ്ചായത്ത് മെമ്പര്‍ സതീശന്‍, അച്യുതന്‍, കെ.സുകുമാരന്‍, കെ.കെ.അനില്‍ എന്നിവര്‍ സംസാരിച്ചു.















