ഓര്‍ക്കാട്ടേരി: കുന്നുമ്മക്കര സര്‍വീസ് സഹകരണ ബാങ്ക് നേതൃത്വത്തില്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയവരെ അനുമോദിച്ചു. ക്യാഷ്
അവാര്‍ഡും വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണവും വിതരണം ചെയ്തു. പരിപാടി സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ പി.സതീഷ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.കെ.കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. വിദ്യാനിധി ലഘു സമ്പാദ്യപദ്ധതി ഉദ്ഘാടനം ഏറാമല ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീജ തട്ടോളി നിര്‍വഹിച്ചു. എം.എ.ചന്ദ്രന്‍, കുറുന്താറത്ത് രാജന്‍, എം.കെ.യൂസഫ് ഹാജി, പി.എം.പുരുഷോത്തമന്‍, ഉണ്ണികൃഷ്ണന്‍ കൃഷ്ണാലയം, പ്രമോദ്.ഐ.എം തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. സെക്രട്ടറി പ്രസീത് കുമാര്‍ സ്വാഗതവും അനിത.ഒ നന്ദിയും പറഞ്ഞു.















