
മണിയൂര്‍: കുറുന്തോടി വെട്ടില്‍പീടിക കെ.പി. ഷാജി ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തില്‍ കെ.ദാമോദരന്‍ അനുസ്മരണവും പുസ്തക ചര്‍ച്ചയും
നടത്തി. എഴുത്തുകാരനും പ്രഭാഷകനുമായ വി.പി. നിഷാദ് നടത്തിയ പുസ്തക പരിചയം വേറിട്ടൊരു അനുഭവമായി മാറി. സോണിയ ചെറിയാന്റെ ‘സ്‌നോ ലോട്ടസ്’ എന്ന നോവലിനെയാണ് അദ്ദേഹം പരിചയപ്പെടുത്തിയത്. മഞ്ഞു മലകള്‍ക്കിടയില്‍ നഷ്ടപ്പെട്ട അച്ഛനെ തേടുന്ന ഗോപയോടൊപ്പമുള്ള സഞ്ചാരമാണ് പുസ്തകം പറയുന്നത്. ടിബറ്റന്റെ ഓര്‍മകള്‍ നിറയുന്ന സ്‌നോ ലോട്ടസ് പട്ടാളക്കാരുടെ ജീവിതത്തിലൂടെ കടന്നുപോകുന്നു.
പുറമേ നിന്ന് നോക്കുമ്പോള്‍ ചേതോഹരമാണ് ഓരോ മഞ്ഞുമലനിരകളും. അതിന്റെ സൗന്ദര്യത്തിനൊപ്പം അതില്‍ പതിയിരിക്കുന്ന അപകടങ്ങളേയും അടയാളപ്പെടുത്തുകയാണ് നോവല്‍.
വി.കെ.റീബയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പരിപാടിയില്‍ കെ.കെ.പ്രദീപന്‍ , വി.കെ.കരുണാകരന്‍, സത്യന്‍ പി.കെ.,രാജന്‍ പി. മോളി കെ.ടി.കെ എന്നിവര്‍ സംസാരിച്ചു.
















