മുയിപ്പോത്ത്: കക്കറമുക്ക് ആവള നാരായണന്, കെ.കുഞ്ഞമ്മദ് ഹാജി ഗ്രന്ഥാലയം ആന്റ് വായനശാലയുടെ ആഭിമുഖ്യത്തില്‍ എഴുത്തുകാരനും ഗ്രസ്ഥശാല പ്രസ്ഥാനത്തിന്റെ
സ്ഥാപകനുമായ കെ.ദാമോദരനെ അനുസ്മരിച്ചു. അനുസ്മരണ ചടങ്ങ് സി.കെ.മനോജ് ഉദ്ഘാടനം ചെയ്തു. ബി.ബി.ബിനീഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ ഗ്രന്ഥശാലാ പ്രസിഡന്റ് പി.കെ.സുരേഷ്, മൊയ്തീന്.ടി.കക്കറമുക്ക്, അഷ്റഫ് തറമ്മല്‍, പി.സി.കുഞ്ഞബ്ദുള്ള എന്നിവര്‍ സംസാരിച്ചു. കെ.പി.സുഭാഷിണി സ്വാഗതവും എം.കെ.ജയകൃഷ്ണന് നന്ദിയും പറഞ്ഞു.















