വടകര: പണിക്കോട്ടി ഐക്യകേരള കലാസമിതി ഗ്രന്ഥാലയം വായന പക്ഷാചരണത്തിന്റെ ഭാഗമായി അബാക്കസ്, എല്‍എസ്എസ്, യുഎസ്എസ്, എസ്എസ്എല്‍സി, പ്ലസ്ടു ഉന്നത
വിജയികളെ അനുമോദിച്ചു. തൊണ്ടികുളങ്ങര എല്‍പി സ്കൂളില്‍ നടന്ന പരിപാടി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് എം.ജനാര്ദനന് ഉദ്ഘാടനം ചെയ്തു. ഡോ. ശശികുമാര്‍ പുറമേരി അനുമോദന പ്രഭാഷണം നടത്തി. ഉന്നത വിജയം നേടിയ 22 വിദ്യാര്‍ഥികള്‍ക്ക് ഉപഹാരങ്ങളും പുസ്തകങ്ങളും സമ്മാനിച്ചു. ഗ്രന്ഥാലയം മുന്‍ പ്രസിഡന്റ് വി.പി.നാരായണന് അധ്യക്ഷത വഹിച്ച പരിപാടിയില്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍ എം.പി.ശോഭ, ടി.രാജന്, സി.ബാലന്, ഇ.കെ.ഷരീഫ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഗ്രന്ഥാലയം സെക്രട്ടറി കെ.ഗീത സ്വാഗതവും പ്രവര്‍ത്തക സമിതിയംഗം പ്രതാപ്.വി.കെ നന്ദിയും പറഞ്ഞു. 60 ലേറെ പേര് പരിപാടിയില്‍ പങ്കെടുത്തു.















