
വടകര: പന്ത്രണ്ടാം ശമ്പള കമ്മീഷന്റെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തണമെന്ന് ജുഡീഷ്യല്‍ സ്റ്റാഫ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ (ജെഎസ് പിഎ) വടകര യൂണിറ്റ് സമ്മേളനം
ആവശ്യപ്പെട്ടു. ഡിഎ, ഡിആര്‍ കുടിശ്ശികള്‍ ഉടന്‍ നല്‍കണമെന്ന് സമ്മേളനം അഭ്യര്‍ഥിച്ചു.
മുനിസിപ്പല്‍ പാര്‍ക്ക് ഓഡിറ്റോറിയത്തില്‍ ജില്ലാ പ്രസിഡന്റ് രാജഗോപാല്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി വിജയകുമാര്‍ അധ്യക്ഷത വഹിച്ചു. രഘുനാഥ്, നാരായണന്‍ മൂടാടി, പത്മനാഭന്‍ ടി വി തുടങ്ങിയവര്‍ സംസാരിച്ചു. രാജേഷ് പെരൂളി സ്വാഗതവും ഒ കെ ചന്ദ്രന്‍ നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികളായി സുധീര്‍ (പ്രസിഡന്റ്), രാജേഷ് പെരൂളി (സെക്രട്ടറി), ഒ.കെ.ചന്ദ്രന്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
















