
വടകര: നഗരസഭയും വിജ്ഞാനകേരളവും ജി. ടെക് എജുക്കേഷന്‍ സെന്ററും ചേര്‍ന്ന് സംഘടിപ്പിക്കുന്ന തൊഴില്‍മേള നാളെ (ശനി) ടൗണ്‍ഹാളില്‍ നടക്കും. രാവിലെ 9.30ന്
ആരംഭിക്കുന്ന മേളയില്‍ അമ്പതോളം കമ്പനികള്‍ പങ്കെടുക്കും. യുഎല്‍സിസിഎസ്, ബേബി മെമ്മോറിയല്‍ ആശുപത്രി, ജീപാസ്, ഗ്രാന്റ് ഹൈപ്പര്‍ മാര്‍ക്കറ്റ്, ജോയ് ആലുക്കാസ്, വടകര സഹകരണ ആശുപത്രി, വിസമേര ജ്വല്‍സ്, സൈമണ്‍ ഐ ഹോസ്പിറ്റല്‍, പാരിസണ്‍, കാപ്‌കോണ്‍, നിക്ഷാന്‍, മൈജി, പോപ്പുലര്‍ വെഹിക്കിള്‍സ് തുടങ്ങിയ സ്ഥാപനങ്ങള്‍
പങ്കെടുക്കും. കമ്പനികള്‍ക്കും ഉദ്യോഗാര്‍ഥികള്‍ക്കും രജിസ്‌ട്രേഷന്‍ സൗജന്യമാണ്. പത്താം ക്ലാസ് മുതല്‍ യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. ഒരാള്‍ക്ക് നാല് അഭിമുഖങ്ങളില്‍ വരെ പങ്കെടുക്കാന്‍ അവസരമുണ്ട്. പങ്കെടുക്കുന്നവര്‍ ബയോഡേറ്റയുടെ അഞ്ചു പകര്‍പ്പുകളും രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും നിര്‍ബന്ധമായും കൊണ്ടുവരണം. ഫോണ്‍: 8943504050, 9388183944.
















