
വടകര: കരുണ തേടുന്നവര്‍ക്ക് കരുതലുമായി അറക്കിലാട് സ്പര്‍ശം ചരിറ്റബിള്‍ ട്രസ്റ്റ് പ്രവര്‍ത്തനം തുടങ്ങി. അറക്കിലാട് ഈസ്റ്റ് എല്‍പി സ്കൂളില്‍ വടകര മുനിസിപ്പല്‍
ചെയര്‍പേഴ്സണ്‍ പി.കെ. ശശി ഉദ്ഘാടനം നിര്‍വഹിച്ചു.
കിടപ്പ് രോഗികള്‍ക്ക് കട്ടില്, വീല്‍ ചെയര്‍, വാക്കിങ് സ്റ്റിക്ക്, വാക്കര്‍ തുടങ്ങിയ ഉപകരണങ്ങള്‍ ലഭ്യമാക്കുന്നതിനൊപ്പം പാവപ്പെട്ടവര്‍ക്കു സൗജന്യ ഭക്ഷണക്കിറ്റ് നല്‍കുകയും ചെയ്യും.
വാര്‍ഡ് കൗണ്‍സിലര്‍ എം.എം.മിനി അധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങില്‍ വി.പി. ഗിരീഷ് ബാബു മുഖ്യ പ്രഭാഷണം നടത്തി. മുനിസിപ്പല്‍ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഇ.കെ.രമണി, എം. ധനീഷ്, ജബ്ബാര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പരിപാടിയില്‍ നിരവധി പേര് സംബന്ധിച്ചു.
















