
കൊയിലാണ്ടി: യാത്രക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട സ്ത്രീയെ ആശുപത്രിയിലെത്തിച്ച് ബസ് ജീവനക്കാര്‍. ചൊവാഴ്ച വൈകീട്ടാണ് സംഭവം. കോഴിക്കോടു
നിന്നു കണ്ണൂരിലേക്ക് പോകുന്ന സ്വകാര്യ ബസിലാണ് യാത്രക്കാരിക്ക് ബിപി കുറഞ്ഞതിനെ തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം അനുഭവപെട്ടത്. സ്റ്റാന്റില്‍ നിര്‍ത്താതെ ബസ് നേരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിക്കുകയായിരുന്നു. കൃത്യസമയത്ത് തന്നെ ചികിത്സ ലഭിച്ചതിനാല്‍ രോഗി സുഖംപ്രാപിച്ചു. ബസ് ജീവനക്കാരുടെ സമയോചിതമായ ഇടപെടലിനെ ഏവരും അഭിനന്ദിച്ചു.
















