വടകര: ജൈവ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും കര്‍ഷകരെ സഹായിക്കുന്നതിനുമായി കൃഷിക്ക് അന്‍പത് ശതമാനം സബ്‌സിഡി അനുവദിക്കണമെന്ന് കേരള ജൈവ കര്‍ഷക
സമിതി വടകര താലൂക്ക് പ്രവര്‍ത്തക യോഗം ആവശ്യപ്പെട്ടു. വടകര ടിഎസ് ഹാളില്‍ ചേര്‍ന്ന യോഗം കേരള ജൈവ കര്‍ഷക സമിതി സംസ്ഥാന ട്രഷറര്‍ ടി.കെ.ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് രാജന്‍ പുത്തോളിക്കണ്ടി അധ്യക്ഷത വഹിച്ചു. സമിതി സംസ്ഥാന കമ്മിറ്റി അംഗം പത്മനാഭന്‍ കണ്ണമ്പ്രത്ത്, ജില്ലാ സെക്രട്ടറി രവീന്ദ്രന്‍.പി മുചുകുന്ന് എന്നിവര്‍ ജൈവ കൃഷി സംബന്ധിച്ച് ക്ലാസെടുത്തു. കെ.വി.രാജേന്ദ്രന്‍, രവീന്ദ്രന്‍ ചള്ളയില്‍, പി.കെ.മധു മോഹനന്‍, ടി.കെ.ഭാസ്‌കരന്‍, സി.സി.രവീന്ദ്രന്‍, കെ.സുനില്‍, എന്‍.കെ.വേണുഗോപാലന്‍ എന്നിവര്‍ സംസാരിച്ചു. സമിതി താലൂക്ക് സെക്രട്ടറി പി.പി.അനില്‍കുമാര്‍ സ്വാഗതം പറഞ്ഞു. രാജന്‍ പുത്തോളിക്കണ്ടി (പ്രസിഡന്റ്), പി.പി.അനില്‍ കുമാര്‍ (സെക്രട്ടറി) എന്നിവര്‍ ഭാരവാഹികളായി 19 അംഗ താലൂക്ക് കമ്മിറ്റിയും രൂപീകരിച്ചു.















