
ഏറാമല: ഓര്‍ക്കാട്ടേരി കെകെഎം ജിവിഎച്ച്എസ്എസില്‍ നിന്ന് വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് അനുമോദനവും വിരമിക്കുന്ന അധ്യാപക-
അനധ്യാപക ജീവനക്കാര്‍ക്ക് യാത്രയയപ്പും സംഘടിപ്പിച്ചു. പി.ടി.എയുടെ നേതൃത്വത്തില്‍ നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സി.കെ.ബിജു അധ്യക്ഷനായി. എ.പി.കുഞ്ഞിക്കണ്ണന്‍ സ്മാരക പ്രിന്‍സിപ്പല്‍ ട്രോഫി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വിതരണം ചെയ്തു. വിരമിക്കുന്ന ജീവനക്കാര്‍ക്കുള്ള ഉപഹാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.കെ.കുഞ്ഞബ്ദുള്ള കൈമാറി. എന്‍.കെ.ഗോപാലന്‍ എന്‍ഡോവ്‌മെന്റ് ജില്ലാ പഞ്ചായത്ത് അംഗം ടി.കെ. സിബിയും ഉന്നത വിജയികള്‍ക്കുള്ള
ഉപഹാരം ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രസന്നയും ഡോ: കെ നാരായണ കുറുപ്പ് സ്മാരക വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് കേളോത്ത് അപ്പുകുട്ടി കുറുപ്പും വിതരണം ചെയ്തു. എന്‍എംഎംഎസ് ജേതാവിന് എസ്എംസി വൈസ് ചെയര്‍മാന്‍ കെ. രവികുമാറും രാജ്യ പുരസ്‌ക്കാര്‍ ജേതാക്കള്‍ക്ക് പി.ടി.എ. വൈസ്.പ്രസിഡന്റ് സി.പി.നിസാറും ഉപഹാരങ്ങള്‍ നല്‍കി. പ്രിന്‍സിപ്പള്‍ എന്‍.വി. സീമ, പ്രധാന അധ്യാപിക കെ.എസ് സീന, വിഎച്ച്എസ്ഇ പ്രിന്‍സിപ്പള്‍ ജയഹരി.ജി, കൃഷ്ണദാസ്, അഖിലേന്ദ്രന്‍, രഞ്ജിത്ത് ലാല്‍, പ്രശാന്ത് എന്നിവര്‍ സംസാരിച്ചു.
















