വടകര: സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടന്ന ഭീതിദവും ഭീകരവുമായ ജനാധിപത്യ ധ്വംസനമെന്ന അടിയന്തരാവസ്ഥയെ ഇന്നത്തെ അനുഭവങ്ങളുടെ
പശ്ചാത്തലത്തില്‍ അറിയാന്‍ പുരോഗമന കലാ സാഹിത്യ സംഘം വടകര മേഖലാ കമ്മിറ്റി പ്രഭാഷണവും സംവാദവും സംഘടിപ്പിക്കുന്നു. ജൂണ്‍ 25ന് വ്യാഴാഴ്ച വൈകിട്ട് 5.30ന് കേളുഏട്ടന്‍ സ്മാരക ഹാളില്‍ നടക്കുന്ന പരിപാടിയില്‍ രാജേന്ദ്രന് എടത്തുംകര പ്രഭാഷണം നടത്തും. അമ്പതു വര്‍ഷങ്ങള്‍ക്കു ശേഷവും ജനാധിപത്യ ധ്വംസനത്തിന്റെയും സമഗ്രാധികാര പ്രയോഗത്തിന്റെയും ചോരയിറ്റുന്ന നടപടികളുമായി ഇന്ത്യ എന്ന ആശയത്തെ തന്നെ തകര്‍ക്കുന്ന നിലപാടാണ് ഭരണകൂടത്തിന്റേത്. ഇന്നത്തെ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ അടിയന്തരാവസ്ഥയെ അറിയാന്‍ അതുവഴി ഇന്നിനെ അറിയാന്‍ പുരോഗമന കലാ സാഹിത്യ സംഘം നടത്തുന്ന ശ്രമമാണ് ‘അടിയന്തരാവസ്ഥയെ ഇന്ന് വായിക്കുമ്പോള്‍’ എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന പ്രഭാഷണ പരിപാടി.















