ഓര്‍ക്കാട്ടേരി: ഏറാമല ഗ്രാമപഞ്ചായത്തില്‍ പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ ബ്ലോക്ക് കുടുംബരോഗ്യ കേന്ദ്രത്തില്‍ നടന്ന അവലോകന യോഗം
തീരുമാനിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഒ.കെ.കുഞ്ഞബ്ദുള്ള ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡണ്ട് ഷീജ തട്ടോളി അധ്യക്ഷത വഹിച്ചു. മുഴുവന്‍ വാര്‍ഡുകളിലും കുടിവെള്ള ശുദ്ധീകരണത്തിന് ക്‌ളോറിനേഷന്‍, ഡെങ്കിപ്പനി തടയാന്‍ കൊതുകിന്റെ ഉറവിട നശികരണം, നിപ്പ, ഷിഗെല്ല രോഗ പ്രതിരോധ ബോധവത്കരണം എന്നിവ ഊര്‍ജിതപ്പെടുത്തും. പഞ്ചായത്തിലെ മുഴുവന്‍ വീടുകളിലെയും സ്ഥാപനങ്ങളിലെയും വാട്ടര്‍ ടാങ്കുകള്‍ വൃത്തിയാക്കി കുടിവെള്ള ശുചിത്വം ഉറപ്പിക്കാനും വാര്‍ഡ് തലത്തില്‍ ശുചിത്വ ഗൃഹപരിചരണ മത്സരം സംഘടിപ്പിക്കാനും തീരുമാനിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മൂസ മറുവയില്‍, ക്ഷേമ കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍ പേഴ്‌സണല്‍ ജസീല.വി.കെ, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയ്യര്‍പേഴ്‌സണ്‍ പ്രമോദ്.ടി.കെ, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പി.വി.സുരേന്ദ്രന്‍, ആയുര്‍വേദ മെഡിക്കല്‍ ഓഫിസര്‍ ഡോ. സഞ്ജിത്ത്, ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ഡോ. സ്വപ്ന, സിഎച്ച്‌സി മെഡിക്കല്‍ ഓഫീസര്‍ ഡോ. രമിത് രവീന്ദ്രന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാജീവന്‍.സി എന്നിവര്‍ സംസാരിച്ചു.















