വടകര: റെയില്‍വേ സ്റ്റേഷനില്‍ ഓട്ടോ സ്റ്റാന്‍ഡ് വരെ റെയിന്‍ ഷെല്‍ട്ടര്‍ നീട്ടി നിര്‍മിക്കുമെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ് പറഞ്ഞു. നരേന്ദ്രമോദി സര്‍ക്കാരിന്റെ 12ാം വാര്‍ഷികത്തില്‍ കേന്ദ്ര പദ്ധതികള്‍ നടപ്പിലാക്കിയ
പ്രദേശങ്ങളില്‍ ബിജെപി നേതാക്കള്‍ നടത്തുന്ന സന്ദര്‍ശനത്തിന്റെ ഭാഗമായാണ് പി.കെ.കൃഷ്ണദാസ് വടകര റെയില്‍വേ സ്റ്റേഷനിലെത്തിയത്. ഓട്ടോ തൊഴിലാളികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ സൂചിപ്പിച്ചപ്പോള്‍ ഉടനെ റെയില്‍വേ ഉന്നത അധികാരികളെ അദ്ദേഹം ഫോണില്‍ ബന്ധപ്പെടുകയും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു. വടകര സ്റ്റേഷനെ ആധുനിക നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ നരേന്ദ്രമോദിക്ക് മാത്രമാണ് സാധിച്ചതെന്നും ആറു പതിറ്റാണ്ട് കോണ്‍ഗ്രസ് ഭരിച്ചിട്ടും വടകരയ്ക്ക് ഒരു മാറ്റവും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ദേശീയ പാതയും കേന്ദ്ര വിഹിതം കൊണ്ട് നിര്‍മിക്കുന്ന ജില്ലാ ആശുപത്രി കെട്ടിടവും ഉള്‍പ്പെടെ വടകരയില്‍ വലിയ വികസനത്തിനാണ് മോദി സര്‍ക്കാര്‍ വഴിയൊരുക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപി നോര്‍ത്ത് ജില്ലാ പ്രസിഡന്റ് സി.ആര്‍.പ്രഫുല്‍ കൃഷ്ണന്‍, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ അഡ്വ. കെ.ദിലീപ്, പി.പി.മുരളി, ജില്ലാ സെക്രട്ടറി രഗിലേഷ് അഴിയൂര്‍, ട്രഷറര്‍ വിപിന്‍ ചന്ദ്രന്‍, സംസ്ഥാന കൗണ്‍സില്‍ അംഗം വിജയ ബാബു, വടകര മണ്ഡലം പ്രസിഡന്റ് പ്രിയങ്ക.സി.പി എന്നിവര്‍ കൂടെ ഉണ്ടായിരുന്നു.















