
കുറ്റ്യാടി: കേരളത്തിന്റെ പൊതു വിദ്യാഭ്യാസം മേഖല വര്‍ഗീയവല്‍ക്കരിക്കുന്നതിന്
വഴിയൊരുക്കുന്ന പിഎം ശ്രീ പദ്ധതി ഉപേക്ഷിക്കണമെന്ന ആവശ്യവുമായി സിപിഐ കുറ്റ്യാടിയില്‍ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം അഡ്വ. പി.വസന്തം പ്രതിഷേധ സദസ്സ് ഉദ്ഘാടനം ചെയ്തു. സിപിഐ മണ്ഡലം സെക്രട്ടറി കെ കെ മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. റീന സുരേഷ്, പി ഭാസ്കരന്, ഓ പി അനില്‍, കെ പി നാണു , വി പ്രഭാകരന്, കെ ചന്ദ്രമോഹന് തുടങ്ങിയവര്‍ സംസാരിച്ചു
















