
വള്ളിയാട്: പഠന ഭാരവും പരീക്ഷാപ്പേടിയും സൃഷ്ടിക്കുന്ന മാനസിക സമ്മര്‍ദങ്ങളില്‍ നിന്ന് കുട്ടികള്‍ക്കും ഒപ്പം രക്ഷിതാക്കള്‍ക്കും ആശ്വാസം പകരാന്‍ നൃത്തതെറാപ്പി. വള്ളിയാട്
എംഎല്‍പി സ്‌കൂളില്‍ സംഘടിപ്പിച്ച ഡാന്‍സ് മൂവ്‌മെന്റ് തെറാപ്പി ക്ലാസ് വേറിട്ടൊരു പരിപാടിയായി.
പ്രശസ്ത ഡാന്‍സ് മൂവ്‌മെന്റ് തെറാപ്പിസ്റ്റ് ഡോ. അനുനന്ദന ക്ലാസിന് നേതൃത്വം നല്‍കി. പാട്ടിന്റെ താളത്തിനൊപ്പം ശരീരം ചലിപ്പിക്കുന്ന ഫ്രീ മൂവ്‌മെന്റ് കുട്ടികള്‍ക്കൊപ്പം രക്ഷിതാക്കളും ഒരേപോലെ ആസ്വദിച്ചു. മാനസിക സമ്മര്‍ദം, വിഷാദം, ഉത്കണ്ഠ, ദേഷ്യം എന്നീ വികാരങ്ങളെ ഇല്ലാതാക്കാന്‍ ഡാന്‍സ് തെറാപ്പി പതിവായി ചെയ്യുന്നതിലൂടെ
കഴിയുമെന്ന് രക്ഷിതാക്കളെ ബോധ്യപ്പെടുത്തി. കുട്ടികളിലെ ഏകാഗ്രതയും ആത്മവിശ്വാസവും കൂട്ടുന്നതിനും ഇത് സഹായിക്കുമെന്നു ഡോക്ടര്‍ കുട്ടിച്ചേര്‍ത്തു. തികച്ചും പുതുമയാര്‍ന്നതും മാനസിക ഉല്ലാസം പ്രദാനം ചെയ്യുന്നതുമായ പരിപാടിയില്‍ രക്ഷിതാക്കളും സജീവമായി പങ്കെടുത്തു.
പിടിഎ പ്രസിഡന്റ് വി.ആരിഫ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഹെഡ്മിസ്ട്രസ് എ.ആര്‍. ജെസ്‌ന സ്വാഗതം പറഞ്ഞു.
















