
കൊയിലാണ്ടി: ട്രെയിന്‍ യാത്രക്കാരുടെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്
കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനില്‍ അഞ്ചു കോടി രൂപയുടെ വികസന പദ്ധതികള്‍ ഉടന്‍ നടപ്പിലാക്കുമെന്ന് ഷാഫി പറമ്പില്‍ എംപിയുടെ ഓഫീസ് അറിയിച്ചു.
പാര്‍ക്കിംഗ് ഏരിയയുടെ നവീകരണം, ഫുട് ഓവര്‍ബ്രിഡ്ജിന്റെ എക്സ്റ്റന്‍ഷന്‍, മറ്റ് അനുബന്ധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന ഒമ്പത് കോടിയുടെ പ്രോജക്ട് ആയിരുന്നു റെയില്‍വേ അംഗീകാരത്തിനായി സമര്‍പ്പിച്ചത്. ഇതില്‍നിന്നാണ് ഇപ്പോള്‍ അഞ്ചു കോടിയുടെ പ്രവൃത്തികള്‍ക്ക് അനുമതി ലഭിച്ചിരിക്കുന്നത്. അടിയന്തര സ്വഭാവമുള്ള
പ്രവൃത്തികള്‍ക്ക് മുന്‍ഗണന നല്‍കിക്കൊണ്ട് പദ്ധതി നടപ്പിലാക്കാന്‍ റെയില്‍വേ അധികൃതരുമായി ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്ന് എംപിയുടെ ഓഫീസ് അറിയിച്ചു
കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനില്‍ നിലവില്‍ പൂര്‍ത്തിയാക്കിയ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമേ യാണ് ഇപ്പോള്‍ പ്രഖ്യാപിച്ചവ.
















