
ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് പ്രതിഷേധം തുടർന്ന് കോക്രോച്ച് ജനത പാർട്ടി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ജന്തർമന്തറിൽ ശനിയാഴ്ച രാത്രി മുഴുവൻ പ്രതിഷേ
ധം തുടർന്നിരുന്നു. പോലീസ് മുന്നറിയിപ്പ് നൽകിയെങ്കിലും പ്രതിഷേധക്കാർ പിരിഞ്ഞുപോകാൻ തയാറായില്ല.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കാതെ പ്രതിഷേധം അവസാനിപ്പിക്കാൻ തയാറല്ലെന്നാണ് പ്രതിഷേധിക്കുന്നവരുടെ നിലപാട്. രാവിലെ കൂടുതൽ ആളുകളോട് ജന്തർ മന്തറിൽ എത്തിച്ചേരാൻ ആഹ്വാനം നൽകിയിട്ടുണ്ട്.
സമരം ചെയ്യാന്‍ ജന്തര്‍ മന്തറില്‍ അനുവാദം ഇല്ലെങ്കില്‍ മറ്റൊരു സ്ഥലം അനുവദിക്കണമെന്നു കോക്രോച്ച് ജനത പാര്‍ട്ടി നേതാവ് അഭിജീത് ദീപ്കെ പറഞ്ഞു. സര്‍ക്കാര്‍ കര്‍ക്കശ നിലപാട്
ആണെങ്കില്‍, സിജെപിയും നിലപാട് കടുപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് വിദ്യാര്‍ത്ഥികള്‍ നീറ്റ് പരീക്ഷ എഴുതുമ്പോള്‍ അവരുടെ ജ്യേഷ്ഠന്മാര് സമരത്തിലാണ്. വീഴ്ചകളുടെ ഉത്തരവാദിത്വം ആര്‍ക്കാണെന്നും അഭിജീത് ദീപ്കെ ചോദിച്ചു. 14 പരീക്ഷാര്‍ത്ഥികളുടെ ആത്മഹത്യക്ക് ആര് ഉത്തരം പറയും? സിജെപിക്ക് പിന്നില്‍ ഒരു രാഷ്ട്രീയ അജണ്ടയും ഇല്ല. ഒരു വിദേശ ഫണ്ടിങ്ങും ലഭിക്കുന്നില്ല. ഗുരുദ്വാരയില്‍ നിന്നാണ് ഇന്നലെ ഭക്ഷണം കൊണ്ടുവന്നത്. ഇന്നും ആരെങ്കിലും ചായ കൊണ്ടുവരുമെന്നാണ് പ്രതീക്ഷ. ഇതാണ് സിജെപിയുടെ ഫണ്ടിങ് എന്നും അഭിജീത് ദീപ്കെ പറഞ്ഞു.
















