മുക്കാളി: സിഎസ്‌ഐ ക്രിസ്ത്യന്‍ മുള്ളര്‍ വുമണ്‍സ് കോളേജ് ചരിത്രവിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ എംജിഎസ് അനുസ്മരണവും ഇതോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച
ഗ്രന്ഥത്തിന്റെ വിശകലനവും നടന്നു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലറും പ്രശസ്ത ചരിത്രകാരനുമായ ഡോ. കെ.കെ.എന്‍.കുറുപ്പ് അനുസ്മരണ പ്രഭാഷണം നടത്തി. പ്രൊഫ. എം.കെ.പീതാംബരന്‍ പുസ്തകം പരിചയപ്പെടുത്തി. സത്യന്‍ മാടാക്കര, ദിവാകരന്‍ ചോമ്പാല എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഭാരതീയ നൃത്തകലയുമായി ബന്ധപ്പെട്ട സംവാദത്തില്‍ ആര്‍മിക പ്രകാശ് നാട്യശാസ്ത്രത്തിലെ വിവിധ മുദ്രകള്‍ അവതരിപ്പിച്ചു. തുടര്‍ന്ന് നടന്ന സംവാദത്തില്‍ ഫാത്തിമ, ദേവാംജന, നെഹ്ല, സൂര്യ, ദേവനന്ദ, ശിവദ, നിഹാല എന്നിവര്‍ സംസാരിച്ചു. അസിസ്റ്റന്റ് പ്രൊഫസര്‍ ജിഷ്‌ന സ്വാഗതവും രേഷ്മ നന്ദിയും പറഞ്ഞു.
















