
വടകര: എല്ലാ ക്ലാസിലും യുറീക്ക പദ്ധതിയുടെ മേഖലാ തല ഉദ്ഘാടനം പുതുപ്പണം ചെട്ട്യാത്ത് യുപി സ്‌കൂളില്‍ നടന്നു. പ്രശസ്ത നാടക പ്രവര്‍ത്തകന്‍ ജയന്‍ മൂരാട് ഉദ്ഘാടനം നിര്‍വഹിച്ചു. സ്‌കൂളിലെ 16
ക്ലാസ് ലീഡര്‍മാര്‍ക്ക് യുറീക്കയുടെ ലക്കം കൈമാറിയായിരുന്നു ഉദ്ഘാടനം. പിടിഎ പ്രസിഡന്റ് വി.വി.രഗീഷ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ പരിഷത്ത് മേഖലാ ജോ. സെക്രട്ടറി കെ.വി.വത്സന്‍, ഹെഡ് മിസ്ട്രസ് അപര്‍ണ, വി.എം.ചന്ദ്രന്‍ പണിക്കോട്ടി എന്നിവര്‍ സംസാരിച്ചു. സ്‌കൂള്‍ വിദ്യാര്‍ഥികളായ അനാഗസ്, ധ്യാന്‍ദില്‍, വൈഗ.വി.കെ, അഷ്മിയ.കെ.ജി, റിത്വ സുജിത്, റാഹില്‍.കെ, മുഹമ്മദ് അംദാന്‍, ശിവരാജ് എന്നിവര്‍ വിവിധ ഭാഷകളില്‍ വായനാദിന പ്രഭാഷണങ്ങള്‍ നടത്തി. പരിഷത്ത് ജില്ലാ കമ്മിറ്റിയംഗം ടി.കെ.രേഷ്മ, മേഖലാ ട്രഷറര്‍ എം.കെ.ബാബുരാജ്, മേഖലാ കമ്മിറ്റിയംഗം അശോക് തയ്യിട, കെ.കെ.ശ്രീജ എന്നിവരും പണിക്കോട്ടി യൂണിറ്റിലെ പ്രവര്‍ത്തകരും പരിപാടിയില്‍ പങ്കെടുത്തു. സ്‌കൂള്‍ പൂര്‍വ വിദ്യാര്‍ഥിയും പരിഷത്ത് അംഗവുമായ പണിക്കോട്ടിയിലെ വി.എം.അഗിനാണ് യുറീക്ക സ്‌പോണ്‍സര്‍ ചെയ്തത്.















